EncyclopediaTell Me Why

മയില്‍, പീലി വിടര്‍ത്തുന്നത് എന്തുകൊണ്ട്??

മയിലിന്‍റെ ജന്മദേശം ഇന്ത്യയും തെക്ക്-കിഴക്കേഷ്യയുമാണ്‌, ഇവിടെനിന്നുമാണ് ലോകത്തിന്‍റെ മറ്റു ഭാഗങ്ങളിലേക്ക് മയിലിനെ കൊണ്ടുപോയത്. പക്ഷികളില്‍ മിക്കവാറും ആണ്‍പക്ഷിക്കായിരിക്കും കൂടുതല്‍ ഭംഗിയുള്ള നിറങ്ങളും തൂവലകളും ഉണ്ടായിരിക്കുക. ആണ്‍മയിലിനാണ് കൂടുതല്‍ തൂവലുകള്‍ ഉള്ളത്. ഒരു ആണ്‍മയിലിന് ഏകദേശം 2.25 മീറ്റര്‍ നീളമുണ്ടായിരിക്കും. ഇതില്‍ 1.5 മീറ്ററോളം തൂവലുകളുടെ നീളമായിരിക്കും. അവയുടെ തൂവലുകള്‍ നീല, പച്ച, എന്നീ നിറങ്ങളിലും സ്വര്‍ണ്ണനിറത്തിലും കാണപ്പെടുന്നു. ഇവയെല്ലാം ഒരു പ്രത്യേക രീതിയില്‍ ആണ് ക്രമീകരിച്ചിരിക്കുന്നത്, ആണ്‍മയില്‍ സാധാരണ പീലി വിടര്‍ത്തുന്നത് പെണ്‍മയിലിനെ ആകര്‍ഷിക്കുന്നതിനാണ് സന്തോഷം വരുമ്പോഴും ഇവ പീലി വിടര്‍ത്താറുണ്ട്.