EncyclopediaTell Me Why

ജന്തുക്കള്‍ക്ക് സംസാരിക്കാന്‍ അറിയാമോ?

ജന്തുക്കള്‍ക്ക് സംസാരിക്കാനറിയില്ല. എന്നാല്‍ അവ പലതരം ശബ്ദങ്ങള്‍ പുറപ്പെടുവിച്ചുകൊണ്ട് ആശയവിനിമയം നടത്തുന്നു. നമുക്കെല്ലാo സുപരിചിതമായ കാക്ക ഏകദേശം മുന്നൂറ്തരം ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്നതായി ശാസ്ത്രഞ്ജന്മാര്‍ കണ്ടെത്തിയിട്ടുണ്ട്. പല നാടുകളിലുള്ള കാക്കകള്‍ പലതരം ശബ്ദങ്ങളാണ് ആശയവിനിമയത്തിന് ഉപയോഗിക്കുന്നത്. തന്മൂലം കുവൈറ്റിലുള്ള കാക്കകള്‍ മെക്സിക്കോയിലെത്തിയാല്‍ അവയ്ക്ക് അവിടെയുള്ള കാക്കകളുമായി ആശയവിനിമയം ചെയ്യുവാന്‍ സാധിക്കുകയില്ല.
ഗ്രാക്കില്‍ എന്നു പേരുള്ള പക്ഷികള്‍ ആംഗ്യഭാഷ ഉപയോഗിച്ചാണ് ആശയവിനിമയം നടത്തുന്നത്. രണ്ടു ഗ്രാക്കിള്‍ പക്ഷികള്‍ തമ്മില്‍ പോരാടാന്‍ പോകുന്നതിനു മുന്‍പ് അവ കണ്ണുകള്‍ വേഗത്തില്‍ അടയ്ക്കുകയും തുറക്കുകയും ചെയ്യുന്നു. ഒരു ശത്രു അടുത്തുവരുമ്പോള്‍ അവ നിലനിര്‍ത്തി മുകളിലേക്ക് പിടിക്കുന്നു.
അണ്ണാന്മാര്‍ ആശയവിനിമയം നടത്തുന്ന ജന്തുക്കളാണു പട്ടികള്‍. അപരിചിതര്‍ ആരെങ്കിലും അടുത്തുവന്നാല്‍ ഉടന്‍ അവ ഒരു തരo ഗന്ധം പുറപ്പെടുവിക്കും. മറ്റു പട്ടികള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനാണ് അവ ഇങ്ങനെ ചെയ്യുന്നത്. ഇതെല്ലാം കരയിലെ ജീവികളുടെ കാര്യം.ഇനി കടലില്‍ ജീവിക്കുന്ന തിമിംഗലത്തിന് പാട്ടു പാടാന്‍ കഴിയും എന്നറിയുമ്പോള്‍ നിങ്ങള്‍ക്ക് അത്ഭുതം തോന്നുന്നുണ്ടോ?
അതേ. തിമിംഗലങ്ങള്‍ക്ക് പാട്ട്പാടാനുള്ള കഴിവുണ്ട്! അമേരിക്കയിലും യൂറോപ്പിലുമൊക്കെ ഇവയുടെ പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്യ്ത കാസറ്റുകള്‍ വാങ്ങാന്‍ കിട്ടും. എന്നാല്‍ ഇവ പാടുന്നതെങ്ങനെയാണെന്നു ശാസ്ത്രഞ്ജന്മാര്‍ ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. തിമിംഗലത്തിന് പാട്ടുപാടാന്‍ കഴിവുണ്ടെന്ന് കണ്ടുപിടിച്ചത്, 1968-ല്‍ ഡോ. റോജര്‍ പെയ്ന്‍, സ്കോട്ട് മക്ബെ എന്നീ ശാസ്ത്രജ്ഞ്ന്മാരാണ്. ഇടവിട്ടിടവിട്ട് പലതരം ശബ്ദങ്ങള്‍ പുറപ്പെടുവിച്ചാണ് തിമിംഗലങ്ങള്‍ പാടുക. തിമിംഗലങ്ങളുടെ പാട്ട് ഏകദേശം അരമണിക്കൂര്‍ വരെ നീണ്ടുനില്‍ക്കാറുണ്ട് ശ്വാസം മുട്ടിത്തുടങ്ങിയാല്‍ അവ പാട്ടിനു തടസ്സമുണ്ടാകാത്ത വിധം പെട്ടെന്ന് ശ്വാസം എടുത്ത് പാട്ട് തുടരും.
ഡോള്‍ഫിനുകള്‍ക്കിടയില്‍ ഒരു പുതിയ ഡോള്‍ഫിന്‍ ജനിക്കുമ്പോള്‍ മറ്റു ഡോള്‍ഫിനുകളെല്ലാം ഒത്തുകൂടി പരസ്പരം ശബ്ദമുണ്ടാക്കി ആഹ്ളാദം പങ്കുവെയ്ക്കുന്നു.