ബാന്‍ഡേജ് കണ്ടുപിടിച്ചത് ആര്?
ശരീരത്തില്‍ മുറിവുണ്ടായാല്‍ മരുന്ന് വെച്ച് തുണികൊണ്ട് ചുറ്റിക്കെട്ടുന്ന രീതി മിക്ക രാജ്യങ്ങളിലും പണ്ടു മുതല്‍ക്കേ നിലവിലുണ്ടായിരുന്നു. എന്നാല്‍ ടേപ്പ് പോലെ ഒട്ടിച്ചുവയ്ക്കാവുന്ന ബാന്‍ഡേജ് 1920 നാണ് കണ്ടുപിടിച്ചത്. ബാന്‍ഡ് എയ്ഡ് എന്ന പേരില്‍ അമേരിക്കയിലെ ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണ്‍ എന്ന കമ്പനിയാണ് ആദ്യത്തെ ഒട്ടുന്ന ബാന്‍ഡേജ് പുറത്തിറക്കിയത്. ഈ കമ്പനി ആദ്യം ഇറക്കിയത് മരുന്നുള്ള ഒരു ടേപ്പ് മാത്രമായിരുന്നു. ഇത് ശരീരത്തില്‍ ഒട്ടിപ്പിടിക്കില്ലായിരുന്നു.ഈ കമ്പനിയിലെ ജോലിക്കാരായ ഏള്‍ ഡിക്കിന്‍സണ്‍ ആണ് ഇതിനൊരു പരിഹാരം കണ്ടെത്തിയത് അദ്ദേഹം ബാന്‍ഡേജില്‍ക്രിനോലിന്‍ എന്ന പശ തേച്ചു.ഈ ബാന്‍ഡേജ് ശരീരത്തില്‍ നന്നായി ഒട്ടിച്ചേര്‍ന്നിരിക്കും. ഈ വിദ്യ അദ്ദേഹം തന്‍റെ കമ്പനിക്കാരോട് പറഞ്ഞതുമൂലമാണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിക്ക് ആദ്യത്തെ ഓടുന്ന ബാന്‍ഡേജ് ഉണ്ടാക്കാന്‍ സാധിച്ചത്.