പല്ലികള്‍ക്ക് കണ്ണില്‍ ചോര ഉണ്ടോ?
കണ്ണില്‍ച്ചോരയില്ലാത്ത മനുഷ്യനെക്കുറിച്ച് കേട്ടിട്ടുള്ള നമ്മള്‍ കണ്ണില്‍നിന്നും രക്തം ധാരയായി ബഹിര്‍ഗമിപ്പിക്കുന്ന പല്ലികളെക്കുറിച്ച് കേട്ടിരിക്കാന്‍ ഇടയുണ്ടോ? ഇല്ലെങ്കില്‍ ഇതാ, വടക്കേഅമേരിക്കയിലേയും മെക്സിക്കോയിലേയും മറുപ്രദേശങ്ങളില്‍കാണപ്പെടുന്ന hom toad എന്നു വിളിക്കപ്പെടുന്ന പല്ലികള്‍ ചെറുപ്രാണികളെ ഭക്ഷിക്കുകയും രാത്രിയാവുമ്പോഴേക്കും ഇളം ചൂടുള്ള മണലില്‍ പൂഴ്ന്നു കിടക്കുകയും ചെയ്യുന്നു. അവയ്ക്ക് 6 ഇഞ്ചുവരെ നീളമുണ്ടാവും, കണ്ണുകളില്‍ നിന്നും രക്തം ബഹിര്‍ഗമിപ്പിക്കുന്ന സ്വഭാവം വല്ലപ്പോഴും ഇവ പ്രകടമാക്കാറുണ്ട്. ഇതിന്‍റെ കാരണം വിശദീകരിക്കുന്ന ചില സിദ്ധാന്തങ്ങളുമുണ്ട്. ഒന്നിതാ ഈ പല്ലി അതിന്‍റെ തലയിലെ രക്തമര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയും, കണ്ണുകളിലെ രക്തകുഴലുകളുടെ നേരിയ പാളികള്‍ പൊട്ടിക്കുകയും ചെയ്യുന്നു.ഇത്, കണ്ണുകളില്‍ നിന്നും രക്തം ധാരയായി പുറന്തളപ്പെടുന്നതിനു കാരണമാകുന്നു. ശത്രുക്കളുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുന്നതിനാണ് പല്ലി ഈ ഉപായം കണ്ടെത്തിയിരിക്കുന്നതെന്ന് വിശ്വസിക്കപ്പെടുന്നു. ഏതാനും ഇഞ്ചുകള്‍ ദൂരത്തേക്ക് തെറിപ്പിക്കുന്ന ഈ രക്തം ശത്രുവിന്‍റെ കണ്ണില്‍ വീണാല്‍ ശത്രു തല്‍ക്കാലത്തെങ്കിലും നിരായുധനാവും.