ഒഴുകുന്ന പട്ടണങ്ങള്‍ ഉണ്ടോ?
ഒഴുകുന്ന വീടുകളെപ്പറ്റി കേട്ടിട്ടുണ്ടോ? ഇന്ത്യയിലെ കാശ്മീരില്‍ അങ്ങനെയുള്ള വീടുകളുണ്ട്, എന്നാല്‍ ഒഴുകുന്ന പട്ടണങ്ങളോ? ഹോങ്കോങ്ങ് എന്ന രാജ്യത്തിലെ സെയ് കുംഗ് എന്ന തുറമുഖത്തിന് ചുറ്റുമാണ് ഈ ഒഴുകുന്ന പട്ടണമുള്ളത്, അനേകം വഞ്ചികളുടെ ഒരു സമൂഹമാണ് പട്ടണമായി വര്‍ത്തിക്കുന്നത്. ആയിരകണക്കിനാളുകള്‍ തലമുറകളോളം ഇത്തരത്തില്‍ ജീവിച്ചുവരുന്നു. ഈ പട്ടണങ്ങളില്‍ പൂക്കള്‍, പച്ചക്കറികള്‍, ആഹാരപദാര്‍ത്ഥങ്ങള്‍ എന്നിവ വില്ക്കപ്പെടുന്നു.ഈ വഞ്ചികളില്‍ ആളുകള്‍ക്ക് താമസിക്കാനുള്ള സൗകര്യമുണ്ട്.