നമ്മുടെ നഗ്നനേത്രങ്ങള്‍ കൊണ്ട് കാണുവാന്‍ സാധിക്കുന്ന ഗ്രഹങ്ങള്‍ ഏവ?
നഗ്നനേത്രങ്ങള്‍ കൊണ്ട് കാണുവാന്‍ കഴിയുന്ന ഗ്രഹങ്ങള്‍ ബുധന്‍, ശുക്രന്‍, ചൊവ്വ, വ്യാഴം, ശനി, എന്നിവയാണ്, സൂര്യന്‍റെ ഏറ്റവുമടുത്ത് സ്ഥിതി ചെയ്യുന്ന ഗ്രഹമാണു ബുധന്‍. സൂര്യോദയത്തിനു മുന്‍പോ സൂര്യാസ്തമയത്തിന് ശേഷമോ ബുധനേയും ശുക്രനേയും കാണാവുന്നതാണ്. ചൊവ്വയുടെ ഉപരിതലത്തില്‍ ഭൂമിയിലുള്ളതുപോലെ ഹിമപര്‍വ്വതങ്ങളും അരുവികളുമുണ്ട്. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തിന് ചുവപ്പും മഞ്ഞയും നിറങ്ങളിലുള്ള വരകളുമുണ്ട്. ശനിഗ്രഹത്തിന് ചുറ്റും വളയങ്ങളുള്ളതായി നമുക്കറിയാമല്ലോ? എന്നാല്‍ നഗ്നനേത്രങ്ങള്‍ക്കൊണ്ടു നോക്കുമ്പോള്‍ ഈ വളങ്ങള്‍ ഒന്നും കാണുകയില്ല.