EncyclopediaTell Me Why

കടലിന്‍റെ അടിത്തട്ടില്‍ മത്സ്യങ്ങള്‍ ജീവിക്കുന്നത് എങ്ങനെ?

കടലിന്‍റെ അടിത്തട്ട് മുഴുവന്‍ ഇരുട്ടായിരിക്കും. അവിടെ ഹരിതസസ്യങ്ങള്‍ ഒന്നും ഉണ്ടായിരിക്കുകയില്ല.ജലത്തിന്‍റെ മര്‍ദ്ദം വളരെ കൂടുതലായിരിക്കും. കൂടാതെ അതികഠിനമായ തണുപ്പും ഉണ്ടായിരിക്കും.ചില മത്സ്യങ്ങള്‍ക്ക് പ്രകാശം വമിക്കുന്ന ശരീരഭാഗങ്ങളുമുണ്ടായിരിക്കും. ഒരു ചെറിയ പ്രകാശം പോലും പിടിച്ചെടുക്കാന്‍ കഴിയുന്ന കണ്ണുകള്‍ ചില മത്സ്യങ്ങള്‍ക്കുണ്ട്. ചില മത്സ്യങ്ങള്‍ അവയുടെ സ്പര്‍ശനഗ്രാഹികളുപയോഗിച്ച് വസ്തുക്കളെ തിരിച്ചറിയുന്നു. മറ്റു ചിലതിനു കട്ടികൂടിയ തൊലിയാണുള്ളത്. ഇത്തരം മത്സ്യങ്ങള്‍ക്കും കടലിന്‍റെ ഉപരിതലത്തില്‍ നിന്ന് വരുന്ന പദാര്‍ത്ഥങ്ങളെയും ചിലപ്പോള്‍ കടലിനടിയില്‍ തന്നെയുള്ള മറ്റ് ചെറിയ മത്സ്യങ്ങളേയും ഭക്ഷണമാക്കുന്നു.

   മര്‍ദ്ദം സഹിക്കാന്‍ ആഴക്കടല്‍ മത്സ്യങ്ങള്‍ക്ക് ശരീരത്തെ പൊതിയുന്ന വായുസഞ്ചികളുണ്ട്. കരയ്ക്കു പിടിച്ചിട്ടാല്‍ മര്‍ദ്ദം കുറവാകകൊണ്ട് ഈ മത്സ്യങ്ങള്‍ വീര്‍ത്തുപെരുകി ചത്തുപോകുന്നു.