EncyclopediaTell Me Why

വൈറസിനെ കണ്ടുപിടിച്ചത് എങ്ങനെ?

പുകയിലച്ചെടിക്ക് ടുബാക്കോ മൊസെയ്ക്ക എന്നു പേരുള്ള ഒരു അസുഖം വരാറുണ്ട്. ഇലകള്‍ചുക്കിച്ചുളിഞ്ഞ് നിറയെ ഒരു തരം പുള്ളികള്‍ വരുകയാണ് രോഗലക്ഷണം ഈ അസുഖം വന്ന ചെടികളും ഇലകള്‍ മൊസെയ്ക്ക് ഇട്ടതുപോലെ തോന്നിക്കും. അതിനാലാണ് ഈ രോഗത്തിന് ടുബാക്കോ മൊസെയ്ക്ക എന്നു പേരിട്ടത്.
1892-ല്‍ റഷ്യന്‍ ശാസ്തജ്ഞ്ജനായ ഡിമിട്രി ഇവാനോവ്‌സ്കി ഈ രോഗത്തിന് കാരണം കണ്ടുപിടിക്കാനുള്ള ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. ബാക്ടീരിയ എന്ന സൂക്ഷ്മജീവികളാണ് ഈ രോഗം പരത്തുന്നത് എന്നായിരുന്നു ധരിച്ചിരുന്നത്, മൈക്രോസ്കോപ്പിലൂടെ മാത്രമേ ഈ സൂക്ഷ്മജീവിയെ കാണുവനാവൂ! ഇവാനോവ്സ്കി രോഗബാധിതരായ ഇലകളുടെ നീര് വളരെ നേരിയ ഒരു അരിപ്പയില്‍ അരിച്ചെടുത്തു. സൂക്ഷ്മജീവികളായ ബാക്ടീരിയകള്‍ക്ക് പോലും ഈ അരിപ്പയിലൂടെ കടന്നുപോകുവാനാകില്ല. ബാക്ടീരിയ വിമുക്തമായ ഈ ലായനി രോഗം ബാധിക്കാത്ത പുകയിലച്ചെടികളില്‍ പ്രയോഗിച്ചു, ആ ചെടികള്‍ക്കും രോഗം ബാധിച്ചതായി ഇവാനോവ്സ്കി കണ്ടെത്തി. ആ പരീക്ഷണത്തില്‍ നിന്നും ബാക്ടീരിയേക്കാള്‍ ചെറിയ ഏതോ ഒരു ജീവിയാണ് രോഗം പരത്തുന്നതെന്നു അദ്ദേഹത്തിനു മനസ്സിലായി.
സാധാരണ മൈക്രോസ്കോപ്പുകള്‍ക്ക് കാണിച്ചു തരാനാവില്ല. ഇലക്ട്രോണ്‍ മൈക്രോസ്കോപ്പ് ഉപയോഗിച്ച് മാത്രം കാണാനാവുന്ന ഈ സൂക്ഷ്മ ജീവിക്ക് വൈറസ് എന്നു ശാസ്ത്രജ്ഞര്‍ പേരിട്ടു. ലാറ്റിന്‍ വിഷം എന്നാണ് വൈറസിന്റെ അര്‍ത്ഥം.