ഓര്‍മ്മശക്തി ഉണ്ടാകുന്നത് എങ്ങനെ?
ഭൂമിയിലെ ജീവജാലങ്ങളുടെ ആധിപത്യം മനുഷ്യനാണ്. മനുഷ്യന് ഈ ആധിപത്യം ലഭിച്ചത് മറ്റു ജീവികള്‍ക്കില്ലാത്ത, ഓര്‍മ്മശക്തിയും ചിന്താശക്തിയും ഉള്ളതിനാലാണ്. തലച്ചോറാണ് മനുഷ്യനെ ഓര്‍മിക്കുവാനും ചിന്തിക്കുവാനും സഹായിക്കുന്നത്. വിവരങ്ങള്‍ ശേഖരിച്ചു വയ്ക്കാനും ആവശ്യത്തിന് അത് പുരത്തെടുക്കുവാനുമുള്ള മനുഷ്യന്‍റെ തലച്ചോറിന്‍റെ കഴിവിനെയാണ് ഓര്‍മശക്തി എന്നു പറയുന്നത്.തലച്ചോറിലെ കോര്‍ട്ടെക്സിന്റെ മധ്യഭാഗമാണ്. അറിവിനെയും ഓര്‍മശക്തിയേയും കൈകാര്യം ചെയ്യുന്നത്. നാം തൊട്ടും, കേട്ടും, കണ്ടും, അനുഭവിച്ചും, നേടുന്ന അറിവുകളെ തരo തിരിച്ച് പ്രത്യേക൦ പ്രത്യേകമായി ന്യൂറോണ്‍ എന്ന കോശങ്ങളില്‍ അടുക്കി സൂക്ഷിക്കുന്നു. പുതിയ അറിവുകള്‍ സന്ദേശങ്ങളായി എത്തുമ്പോള്‍ അതാത് ന്യൂറോണ്‍ കോശത്തില്‍ പഴയ രേഖപ്പെടുത്തപ്പെട്ട അറിവുമായി ചേര്‍ന്ന് അവ സൂക്ഷിക്കപ്പെടുന്നു.ഒരു ടേപ്പില്‍ നാം പുതിയ ഗാനം റെക്കോര്‍ഡ് ചെയ്യുമ്പോള്‍ പഴയതു മാഞ്ഞുപോകുന്നത് പോലെ കോര്‍ട്ടെക്സിലെ പഴയ കാര്യങ്ങള്‍ മറന്നു പോകാറുണ്ട്. ഏതാണ്ട് തീരെ സ്ഥലമില്ലാത്ത ഒരു കമ്പ്യൂട്ടര്‍ മെമ്മറിയില്‍ പുതുതായി ഒരു പ്രധാനപ്പെട്ട അറിവ് ചേര്‍ക്കാനായി അപ്രധാനമായ ഒരു അറിവ് മെമ്മറിയില്‍ നിന്നും നാം എടുത്തു കളയുന്നതുപോലെ.
ഓര്‍മ്മശക്തിയുടെ കാര്യത്തില്‍ എല്ലാ മനുഷ്യരും തുല്യരല്ല. എങ്കിലും സാധാരണ മനുഷ്യരില്‍ വലിയ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാറില്ല.നമ്മുടെ തലച്ചോറാകുന്ന കമ്പ്യൂട്ടറിന്റെ മെമ്മറിയില്‍ സൂക്ഷിച്ചു വയ്ക്കുവാന്‍ പാകത്തിന് വ്യക്തമായ കാര്യങ്ങള്‍ തരംതിരിച്ച് മനസ്സിലാക്കി എത്തിക്കുക എന്നതാണ് പ്രധാനം.