EncyclopediaTell Me Why

ഫെബ്രുവരി മാസത്തില്‍ ദിവസങ്ങള്‍ കുറവായത് എങ്ങനെ?

മറ്റു മാസങ്ങളെപ്പോലെ ഫെബ്രുവരി മാസത്തിനും മുപ്പതു ദിനങ്ങളുണ്ടായിരുന്നു. ഫെബ്രുവരി മാസത്തിന്റെ രണ്ടു ദിവസങ്ങള്‍ രണ്ടു ചക്രവര്‍ത്തിമാര്‍ അപഹരിച്ചതാണ്. റോമന്‍ ചക്രവര്‍ത്തിമാരായിരുന്ന ജൂലിയസ് സീസറും ആഗസ്റ്റുമാണവര്‍.
ജൂലിയസ് സീസര്‍ തന്‍റെ പേര്‍ എന്നെന്നും മനുഷ്യര്‍ ഓര്‍ക്കുവാനായി തന്‍റെ പേരില്‍ ഒരു മാസമുണ്ടാക്കണമെന്ന് തന്‍റെ പേരില്‍ ഒരു മാസമുണ്ടാക്കണമെന്ന് ആഗ്രഹിച്ചു. ജൂണിനുശേഷം വരുന്ന മാസത്തിനു തന്‍റെ പേര് നല്‍കി. അതാണ്‌ ജൂലൈ, എന്നാല്‍ ജൂലൈക്ക് മുപ്പത് ദിവസങ്ങളെ ഉണ്ടായിരുന്നുള്ളൂ. തന്‍റെ പേരുള്ള മാസം മറ്റുള്ളവയേക്കാള്‍ പിന്നിലാവാതിരിക്കാന്‍ ഫെബ്രുവരി മാസത്തില്‍ നിന്നും ഒരു ദിവസമെടുത്ത് ജൂലൈയോടു ചേര്‍ത്തു. അങ്ങനെ ഫെബ്രുവരിക്ക് 29ഉം ജൂലൈക്ക് 31ഉം ദിവസങ്ങളായി.
ജൂലിയസ് സീസറിനു ശേഷം വന്ന ആഗസ്റ്റസും ഇതേ പ്രവര്‍ത്തി തുടര്‍ന്ന്. അദ്ദേഹം സ്വന്തം പേരിടാന്‍ തിരഞ്ഞെടുത്തത് ജൂലൈക്ക് ശേഷമുള്ള മാസമാണ്.അദ്ദേഹവുo ഫെബ്രുവരിയില്‍ നിന്ന് ഒരു ദിവസമെടുത്ത് 30 ദിവസമായിരുന്ന തന്‍റെ മാസമായ ആഗസ്റ്റിനു 31 ദിവസമാക്കി.അങ്ങനെ ഫെബ്രുവരിക്ക് 28 ദിവസമായി. ഇതിനു ആശ്വസമായിട്ടായിരിക്കാം അധിവര്‍ത്തിയില്‍ അധികം വരുന്ന ഒരു ദിവസം ഫെബ്രുവരിക്ക് നല്‍കി .ആ വര്‍ഷം ഫെബ്രുവരിക്ക് 29 ദിവസം ഇങ്ങനെയാണ് ലഭിച്ചത്.