നീരാളി ശത്രുവില്‍ നിന്നും രക്ഷപ്പെടുന്നത് എങ്ങനെ?
നീരാളിക്ക് തലയ്ക്കടിയില്‍ സിഫോണ്‍ എന്ന കുഴല്‍ പോലുള്ള ഒരു അവയവമുണ്ട്. സിഫോണില്‍ കൂടി അകത്താക്കുന്ന വെള്ളം ശക്തിയായി പുറത്തേക്ക് ചീറ്റുന്നു. നീരാളി പിന്നോട്ട് പായുന്നു. ഇത് പലവട്ടം ആവര്‍ത്തിച്ച് നീരാളി ശത്രുക്കളായ സ്രാവില്‍ നിന്നും വളരെ ദൂരെയെത്തുന്നു.
സ്രാവിനെ പറ്റിക്കാന്‍ കടല്‍പാറയുടെ നിറവും ചിലപ്പോള്‍ നീല, ചുവപ്പ്, വെളുപ്പ് തുടങ്ങിയ നിറങ്ങളും സ്വീകരിക്കാറുണ്ട്.സ്രാവ് അടുത്തെത്തുമ്പോള്‍ നീരാളി ഒരിനം കരി ജലത്തില്‍ കലക്കുന്നു. അതോടെ സ്രാവിന് കണ്ണുകാണാന്‍ പറ്റാതാകുന്നു. ഇത്തരം പല വിദ്യകള്‍ ഉപയോഗിച്ചാണ് നീരാളി തന്‍റെ ശത്രുവായ സ്രാവില്‍ നിന്നും രക്ഷപ്പെടുന്നത്.
പല മത്സ്യങ്ങള്‍ക്കും ഇത്തരം സംവിധാനങ്ങളുണ്ട്. ഓസ്ട്രേഷിയോണ്‍ എന്ന മത്സ്യത്തിന്‍റെ ശരീരം പലകകള്‍ ചേര്‍ത്തുണ്ടാക്കിയ പെട്ടിപോലെ ഉറപ്പുള്ളതാണ്. ഇതാണവയ്ക്ക് ശത്രുക്കളില്‍ നിന്നുള്ള കവചം ഡയോഡണ്‍ മത്സ്യത്തിന്‍റെ ശരീരമാസകലമുള്ള മുള്ളുകളാണ് അവയെ ശത്രുക്കളില്‍ നിന്നും രക്ഷിക്കുന്നത്. ഇവ ചിലപ്പോള്‍ വായുസഞ്ചിയില്‍ വായു നിറച്ച് പന്തു പോലെ ഉരുണ്ട രൂപം ധരിച്ചും രക്ഷപ്പെടാറുണ്ട്. കടല്‍പ്പറ്റുകള്‍ക്കിടയില്‍ ഒളിച്ചിരിക്കുന്ന സൈനാന്‍സിയ എന്ന മത്സ്യം മുള്ളുകള്‍ക്കടിയിലെ വിഷ സഞ്ചിയില്‍ നിന്നും മുള്ളുകളിലൂടെ വിഷം വമിപ്പിക്കുന്നു.