ആപ്പിള്‍ കസ്റ്റാര്‍ഡ് പുഡിംഗ്
പാകം ചെയ്യുന്ന വിധം
ആപ്പിള്‍ നന്നായി വേവിച്ച് പഞ്ചസാരയും ചേര്‍ത്ത് ഉടക്കണം. മുട്ടയുടെ വെള്ള അളവ് പഞ്ചസാര കുറേശ്ശെ ചേര്‍ത്ത് അടിച്ചു നന്നായി പതപ്പിച്ച് സോഡാപ്പൊടിയും വാനിലാ എസ്സന്‍സും ചേര്‍ത്ത് പതയടങ്ങാതെ ഒരു പാത്രത്തില്‍ പകര്‍ന്നു മൂടികെട്ടി 10-15 മിനിറ്റ് ആവിയില്‍ വേവിച്ചെടുക്കണം. മുട്ടയുടെ ഉണ്ണി പഞ്ചസാര ചേര്‍ത്തടിച്ച് പാലുമായി യോജിപ്പിക്കുക.മൈദാ കാല്‍ കപ്പ് പാലില്‍ കലക്കി ഇതില്‍ യോജിപ്പിച്ച് ചെറുതീയില്‍ കുറുക്കിയെടുക്കുക.വാനിലാ എസ്സന്‍സും ചേര്‍ക്കണം. ഈ കൂട്ട് തണുത്തു കഴിയുമ്പോള്‍ ഉടച്ചു വച്ചിരിക്കുന്ന ആപ്പിള്‍ ചേര്‍ത്ത് നന്നായി യോജിപ്പിക്കണം.ജലാറ്റിന്‍ അര കപ്പ് വെള്ളത്തില്‍ കുതിര്‍ത്ത് ഡബിള്‍ ബോയില്‍ ചെയ്ത് കുറുക്കി കസ്റ്റാര്‍ഡ് കൂട്ടില്‍ യോജിപ്പിക്കണം.
ഒരു കപ്പ് കസ്റ്റാര്‍ഡ് മാറ്റി വച്ച് ബാക്കി ഒരു പുഡിംഗ് പാത്രത്തിലൊഴിച്ച് സെറ്റ് ചെയ്യാന്‍ വയ്ക്കുക. മാറ്റി വച്ചിരിക്കുന്ന കസ്റ്റാര്‍ഡില്‍ ഒരു നുള്ള് കൊച്ചി നീല്‍ കളര്‍ ചേര്‍ത്ത് സെറ്റ് ചെയ്ത കസ്റ്റാര്‍ഡിനു മുകളില്‍ ഒരു പോലെ പരത്തി ഒഴിക്കുക. വീണ്ടും സെറ്റാകാന്‍ വയ്ക്കുക.
സെറ്റ് ആയ കസ്റ്റാര്‍ഡിനു മുകളില്‍ വേവിച്ചു വച്ചിരിക്കുന്ന മുട്ട വെള്ള സ്പൂണ്‍ കൊണ്ട് സാവധാനം എടുത്ത് കുറേശ്ശെ പുഡിംഗിന് മുകളില്‍ നിരത്തുക. അരിഞ്ഞു വച്ചിരിക്കുന്ന ചെറി മുട്ടയുടെ വെള്ളയില്‍ അങ്ങിങ്ങായി വിതറുക.ചുരണ്ടി വച്ചിരിക്കുന്ന ചോക്ക്ലേറ്റ് ഇടയ്ക്ക് വിതറി ഉപയോഗിക്കാം.പഴങ്ങള്‍ അതാതു സീസണില്‍ കിട്ടുന്നത് ഉപയോഗിക്കാം. കൊച്ചിനില്‍ കളര്‍ ചേര്‍ക്കുമ്പോള്‍ നേരിയ പിങ്ക് കളര്‍ കിട്ടത്തക്ക വിധമേ ചേര്‍ക്കാവൂ അതിനു മുകളില്‍ മുട്ടയുടെ വെള്ള ചിതറി കിടക്കണം.
ചേരുവകള്‍
1)ആപ്പിള്‍ – ഒന്ന്
പഞ്ചസാര – ഒരു ഡിസേര്‍ട്ട് സ്പൂണ്‍
2)മുട്ടയുടെ വെള്ള – നാല്
പഞ്ചസാര – നാല് ഡിസേര്‍ട്ട് സ്പൂണ്‍
സോഡാപ്പൊടി – കാല്‍ ടീസ്പൂണ്‍
വാനില എസ്സന്‍സ്- അര ടീസ്പൂണ്‍
3)മുട്ടയുടെ ഉണ്ണി – മൂന്ന്‍
തിളപ്പിച്ച പാല്‍ – മൂന്ന്‍ കപ്പ്
പഞ്ചസാര – 5 ഡിസേര്‍ട്ട് സ്പൂണ്‍
മൈദ – ഒരു ടീസ്പൂണ്‍
വാനിലാ എസ്സന്‍സ് – ഒരു ടീസ്പൂണ്‍
4)ചെറി അരിഞ്ഞത് – ഒരു ടേബിള്‍ സ്പൂണ്‍
മില്‍ക്ക് ചോക്കലേറ്റ് – ഒരു ടേബിള്‍ സ്പൂണ്‍
ജലാറ്റിന്‍ – ഒരു ടേബിള്‍ സ്പൂണ്‍
വെള്ളം – അര കപ്പ്