CookingEncyclopediaSnacks Recipes

ദാല്‍പൂരി

തയ്യാറാക്കുന്ന വിധം

 മാവ് നെയ്യും ഉപ്പും വെള്ളവും ചേര്‍ത്ത് കുഴയ്ക്കുക.അര മണിക്കൂര്‍ അനക്കാതെ വയ്ക്കുക.അതിനുശേഷം ഒരേ വലിപ്പമുള്ള ഉരുളകളാക്കി ഉരുട്ടി ഓരോ ഉരുളയുടെയും നടുവില്‍ പരിപ്പ് മിശ്രിതം വച്ച് വായടച്ച് കൈകൊണ്ട് അമര്‍ത്തി ചപ്പാത്തിക്ക് പരത്തും പോലെ പരത്തി വയ്ക്കുക. ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ നേരിയ തീയില്‍ പൊരിച്ചെടുക്കുക. ഉഴുന്ന്‍ വെള്ളത്തിലിട്ടു കുതിര്‍ത്ത് ആട്ടിയെടുത്ത് മസാല അരച്ചതും ചേര്‍ത്ത് എണ്ണ ചൂടാക്കി അതില്‍ ഇട്ടു ആട്ടിയ മാവും ചേര്‍ത്ത് വറുത്ത് ചൂടോടെ ഉപയോഗിക്കാം.

ചേരുവകള്‍
1)ആട്ട മാവ് – ഒരു കിലോ
2)എണ്ണ – 100 ഗ്രാം
3)ഉപ്പ് – പാകത്തിന്
നിറയ്ക്കാനുള്ള ചേരുവകള്‍
1)ഉഴുന്ന്‍ – അര ടീസ്പൂണ്‍
2)ജീരകം – 2 ടീസ്പൂണ്‍
3)ഗ്രാമ്പു – 2 ടീസ്പൂണ്‍
4)ഏലം – 8 ടീസ്പൂണ്‍
5)കറുവപ്പട്ട – 2 കഷണം
6)വറ്റല്‍മുളക് – 2 എണ്ണം
7)ഉപ്പ് – പാകത്തിന്
8)നെയ്യ് – 6 സ്പൂണ്‍
9)എണ്ണ – 60 മി.ലിറ്റര്‍