CookingEncyclopediaSweets Recipes

പൈനാപ്പിള്‍ ജെല്ലി സര്‍പ്രൈസ്

ഉണ്ടാക്കുന്ന വിധം

 പൈനാപ്പിള്‍ കഷണങ്ങള്‍ ആക്കി പഞ്ചസാരയില്‍ ചേര്‍ത്ത് വേവിക്കുക. മൂന്ന് കപ്പ്‌ വെള്ളത്തില്‍ ജെല്ലി അലിയിക്കുക. തണുത്തു തുടങ്ങുമ്പോള്‍ കഷണങ്ങള്‍ ഇട്ടു ഐസിന്റെ മുകളില്‍ വച്ച് ഇളക്കുക.ഒരു വിധം കട്ടിയാകുമ്പോള്‍ അടിച്ച ക്രീം ചേര്‍ത്ത് അടിച്ച് നല്ലവണ്ണം തണുപ്പിക്കുക. ഉപയോഗിക്കുന്നതിന് മുമ്പ് ചൂടുവെള്ളത്തില്‍ കുറച്ച് സമയം വെച്ച ശേഷം കമഴ്ത്തിയിട്ട്‌ പൈനാപ്പിള്‍ കഷണങ്ങള്‍ കൊണ്ട് മോടി പിടിപ്പിക്കുക.

  വെള്ളരിക്കാ ചെത്തി മുറിച്ച് അതിനകത്തുള്ള ചോറും കുരുവും കളഞ്ഞ ഓരോ ഇഞ്ച്‌ നീളത്തില്‍ മുറിച്ച് കഴുകി വയ്ക്കുക. ഒരു പാത്രം അടുപ്പില്‍ വച്ച് വെണ്ണ ഒഴിച്ച് ഉരുകുമ്പോള്‍ വെള്ളരിക്ക ഇടണം.വെള്ളരിക്ക ചുവന്നു വരുന്നത് വരെ അതിലിട്ട് വഴറ്റുക.

 പാത്രത്തില്‍ അരത്തുടം നെയ്യൊഴിച്ച് അതില്‍ അമേരിക്കന്‍ മാവും കുരുമുളക് പൊടിച്ചതും ഉപ്പും ചേര്‍ത്ത് ഇളക്കുക.സൂപ്പോഴിച്ച് കുറേശ്ശെ തിളയ്ക്കുന്നതുവരെ ചൂടാക്കുക. വെള്ളരിക്കാ കഷണം ഇട്ടു ഇളക്കി ഇറക്കി വച്ച് ഉപയോഗിക്കാം.

ചേരുവകള്‍

1)പൈനാപ്പിള്‍      – അര കിലോ

2)പൈനാപ്പിള്‍ ജെല്ലി  – ഒരു പായ്ക്കറ്റ്

3)പഞ്ചസാര        – 6 ടേബിള്‍ സ്പൂണ്‍

4)പൈനാപ്പിള്‍ എസ്സന്‍സ് – രണ്ടോ മൂന്നോ തുള്ളി

5)ക്രീം              – 200 ഗ്രാം