ഉരുളക്കിഴങ്ങ് കച്ചോറി
പാകം ചെയ്യുന്ന വിധം
തൈര് ഉടച്ച് അരിച്ച് വയ്ക്കണം.ഗോതമ്പ് മാവില്‍ അല്പം നെയ്യോ എണ്ണയോ ചേര്‍ത്ത് കുഴയ്ക്കണം ഇതില്‍ തൈരും ഉപ്പും വെള്ളവും ചേര്‍ക്കണം. സോഡാക്കാരം അല്പം വെള്ളത്തില്‍ ചേര്‍ത്ത് മാവില്‍ കുഴയ്ക്കണം.ഉരുളക്കിഴങ്ങ് വേവിക്കുക.കടല വേവിച്ചതും ഇതില്‍ ചേര്‍ക്കണം.ഇഞ്ചിയും,പച്ചമുളകും,മല്ലിയില ഇവ കഴുകി ചെറുതായി അരിയുക.അരിഞ്ഞ വസ്തുക്കളും ഗരംമസാലയും പട്ടാണിക്കടലയും ഉരുളക്കിഴങ്ങും എല്ലാം ചേര്‍ത്ത് വേവിക്കുക.
ചീനച്ചട്ടിയില്‍ എണ്ണ ചൂടാകുമ്പോള്‍ കടുകിട്ട് പൊട്ടിച്ച് ഉരുളക്കിഴങ്ങ് ചേര്‍ന്ന മിശ്രിതവും മഞ്ഞള്‍പ്പൊടിയും ഇട്ടു ഇളക്കുക. കുഴച്ച് വച്ചിരിക്കുന്ന മാവ് ഉരുട്ടിയെടുത്ത് പരത്തി മദ്ധ്യത്തില്‍ ഉരുളക്കിഴങ്ങ് കറി വച്ച് പൊതിഞ്ഞ ശേഷം എണ്ണയില്‍ പൊരിച്ചെടുത്ത് ഉപയോഗിക്കാം.
ചേരുവകള്‍
1)ഉരുളക്കിഴങ്ങ് – അരകിലോ
2)പട്ടാണിക്കടല – 250 ഗ്രാം
3)പച്ചമുളക് – 20 എണ്ണം
4)ഇഞ്ചി – 2 കഷണം
5)ഗരംമസാല – അല്പം
6)ചെറുനാരങ്ങ – 2 ചെറിയ കഷണം
7)കടുക് – ഒരു ടീസ്പൂണ്‍
8)ഉപ്പ് – പാകത്തിന്
9)എണ്ണ – 200 ഗ്രാം
10)ഗോതമ്പ്മാവ് – 2 കപ്പ്
11)കടലമാവ് – ഒരു കപ്പ്
12)സോഡാക്കാരം – 2 നുള്ള്
13)പുളിച്ച തൈര് – അര കപ്പ്