ഡോക്ള
തയ്യാറാക്കുന്ന വിധം
കടലപ്പരിപ്പ് ഉഴുന്നുപരിപ്പും കുതിര്‍ത്ത് അരച്ചെടുക്കുക. ഇഞ്ചി, പച്ചമുളക്, കായം,ഉപ്പ്, പഞ്ചസാര ഇവയെല്ലാം ചേര്‍ത്തരയ്ക്കുക. എണ്ണ ചൂടാക്കി ആട്ടി വച്ചിരിക്കുന്ന മാവില്‍ അരച്ച മസാലയും ചൂടാക്കിയ എണ്ണയും ചേര്‍ത്ത് ഇളക്കി 12 മണിക്കൂര്‍ വയ്ക്കുക. അപ്പോഴേയ്ക്കും മാവ് പുളിച്ചിരിക്കും. ഒരു ചീനച്ചട്ടിയില്‍ എണ്ണ പുരട്ടിയ ശേഷം മാവ് ഇളക്കാതെ കോരിയൊഴിച്ച് ആവിയില്‍ വേവിക്കുക. ഏതാണ്ട് കാല്‍ മണിക്കൂറോളം വേവിച്ച ശേഷം തണുക്കാന്‍ വയ്ക്കുക. തണുത്ത ശേഷം ചെറിയ ചതുരക്കഷണങ്ങളായി മുറിക്കുക.ചീനച്ചട്ടി ചൂടാകുമ്പോള്‍ രണ്ടാമത് പറഞ്ഞിരിക്കുന്ന എണ്ണ ഒഴിക്കുക.എണ്ണ വച്ചിരിക്കുന്ന ഡോക്ളകള്‍ എണ്ണയിലിട്ട് ഒന്ന് രണ്ടു മിനിട്ട് വറുത്ത് കോരി പച്ചകൊത്തമല്ലിയില അരിഞ്ഞു തൂവി ഉപയോഗിക്കുക.
ചേരുവകള്‍
1)കടലപ്പരിപ്പ് – അരകിലോ
2)ഉഴുന്ന് പരിപ്പ് – അര കിലോ
3)പച്ചമുളക് – 8 എണ്ണം
4)ഇഞ്ചി – 2 കഷണം
5)എണ്ണ – 200 ഗ്രാം
6)കായം – 2 കഷണം
7)പഞ്ചസാര – 4 വലിയ കരണ്ടി
8)സോഡാപ്പൊടി – ഒരു കരണ്ടി
9)കടുക് – 1 സ്പൂണ്‍
10)തേങ്ങാ ചുരണ്ടിയത്- അര കപ്പ്
11)പച്ചകൊത്തിമല്ലിയില – ഒരു പിടി