CookingEncyclopediaSnacks Recipes

ചീസ് ഫ്രിറ്റേഴ്സ്

പാകം ചെയ്യുന്ന വിധം

 മുട്ടയുടെ മഞ്ഞയും വെള്ളയും പ്രത്യേകം അടിച്ചു പതക്കണം.അമേരിക്കന്‍ മാവ് കുഴച്ചെടുത്ത് ഡാല്‍ഡ, പാല്‍, വിനാഗിരി, ബേക്കിംഗ് പൌഡര്‍, പച്ചമുളക് ചെറുതായി അരിഞ്ഞത്, ചീസ് ചുരണ്ടിയത്, കടുക് പൊടിച്ചത് ചേര്‍ത്ത് നല്ലത് പോലെ കുഴച്ച് പതച്ചു വച്ചിരിക്കുന്ന മുട്ട ചേര്‍ത്ത് നല്ലത് പോലെ ഇളക്കിയ ശേഷം ചൂടായ നെയ്യിലോ ഡാല്‍ഡയിലോ ചെറിയ കരണ്ടികൊണ്ടു കുറേശ്ശെ കോരി ഒഴിക്കണം. നല്ല ചുവപ്പ് നിറം ആകുന്നത്‌ വരെ മൂപ്പിച്ച ശേഷം കോരിയെടുത്ത് ചൂടോടുകൂടി ഉപയോഗിക്കാം.

വേണ്ട സാധനങ്ങള്‍
1)അമേരിക്കന്‍ മാവ് – 6 ഡിസേര്‍ട്ട് സ്പൂണ്‍
2)മുട്ട – രണ്ട്
3)ചീസ് ചുരണ്ടിയത് – രണ്ട് കപ്പ്‌
4)ഡാല്‍ഡ – രണ്ട് ഡിസേര്‍ട്ട് സ്പൂണ്‍
5)പാല്‍ – 16 ഡിസേര്‍ട്ട് സ്പൂണ്‍
6)വിനാഗിരി – ഒരു ടീ സ്പൂണ്‍
7)ബേക്കിംഗ് പൌഡര്‍ – രണ്ട് നുള്ള്
8)പച്ചമുളക് – ആറു എണ്ണം
9)കടുക് – രണ്ട് നുള്ള്