EncyclopediaTell Me Why

ചിത്രശലഭത്തിന്‍റെ മുട്ടയില്‍ സൂക്ഷ്മരന്ധ്രം എന്തിന്?

ചിത്രശലഭത്തിന്‍റെ മുട്ടയില്‍ micropyle എന്നു വിളിക്കുന്ന ഒരു സൂക്ഷ്മരന്ധ്രമുണ്ട്. പെണ്‍ചിത്രശലഭത്തിന്‍റെ ശരീരത്തിനുള്ളില്‍, ഈ രന്ധ്രത്തിലൂടെയാണ് ബീജസങ്കലനം നടക്കുന്നതും അണ്ഡം ബീജാവാപം ചെയ്യപ്പെടുന്നതും, പൂര്‍ണ്ണവളര്‍ച്ചയെത്തിയ മുട്ട പുറത്തു വന്നു കഴിഞ്ഞാല്‍ ഈ ദ്വാരത്തിലൂടെ വായു അകത്തേക്ക് പ്രവേശിച്ചാണ്, ഉള്ളിലെ ലാര്‍വ ശ്വസിക്കുന്നത്.

   ചില വര്‍ഗങ്ങളില്‍പെട്ട ചിത്രശലഭങ്ങള്‍ ഒറ്റയ്ക്കൊറ്റയ്ക്കും മറ്റു ചിലവ കൂട്ടമായും ആണ് മുട്ട ഇടുന്നത്. ഈ മുട്ടകള്‍ ആകൃതിയിലും വലിപ്പത്തിലും നിറത്തിലും വ്യത്യസ്തങ്ങളും ഒരു സൂക്ഷ്മദര്‍ശിനിയിലൂടെ ദര്‍ശിച്ചാല്‍ മനോഹരവും ആയിരിക്കും. ഒരു പ്രത്യേക മുട്ട, ഏതു ഗണത്തില്‍പ്പെട്ട ചിത്രശലഭത്തിന്‍റെതാണെന്നു വ്യക്തമായി പറയാന്‍ തക്കവിധത്തില്‍ വ്യക്തമാണ് ഈ മുട്ടകള്‍.