വിത്തുകള്‍ ഉണക്കി സൂക്ഷിക്കുന്നത് എന്തിന്?
പലതരം ധാന്യങ്ങളുടെ വിത്തുകള്‍ ഉണക്കി സൂക്ഷിച്ചിരിക്കുന്നത് കാണാം. കൂടുതല്‍ കാലം കേട്ടു കൂടാതെ ഇരിക്കുന്നതിനാണ് ഇങ്ങനെ വിത്തുകള്‍ ഉണക്കി സൂക്ഷിക്കുന്നത്.
ധാന്യവിത്തുകളില്‍ 12 മുതല്‍ 15 വരെ ശതമാനം ജലാശം അടങ്ങിയിട്ടുണ്ട്. വിത്തുകള്‍ പാകത്തിന് ഉണക്കി ജലാംശം 8 ശതമാനമാക്കി കുറയ്കുകയാണ് വിത്ത് ഉണങ്ങുന്നതിന്റെ ലക്‌ഷ്യം.ജലാശം കുറഞ്ഞാല്‍ വിത്തുകളുടെ ആയുസ്സ് വര്‍ദ്ധിക്കും. കൃഷിക്കാര്യവിദഗ്ദരും ഇപ്രകാരം വിത്ത് ഉണക്കി ജലാശം കുറച്ചാണ് സൃഷ്ടിക്കുന്നത്.