EncyclopediaTell Me Why

മഴവില്ലുണ്ടാകുന്നത് എങ്ങനെ?

നല്ല വെയിലും ചെറിയതോതില്‍ മഴയുമുള്ള ദിവസങ്ങളിലാണ് മഴവില്ലുണ്ടാക്കുന്നത്. മഴ പെയ്യുമ്പോള്‍ സൂര്യരശ്മികള്‍ മഴത്തുള്ളികളില്‍ പതിക്കുകയും ഈ മഴത്തുള്ളികള്‍ സൂര്യപ്രകാശത്തെ അതിന്‍റെ ഘടകവര്‍ണ്ണങ്ങളായി വിഘടിപ്പിക്കുകയും നമുക്ക് മഴവില്ല് ദൃശ്യമാവുകയും ചെയ്യുന്നു. മഴവില്ലിലുള്ള നിറങ്ങള്‍ വയലറ്റ്, ഇന്‍ഡിഗോ, നീല, പച്ച, മഞ്ഞ, ഓറഞ്ച്, ചുവപ്പ് എന്നിവയാണ്, ഇവയുടെ കൂടെ സ്വര്‍ണ്ണനിറവും ഉണ്ടെന്ന് കരുതപ്പെടുന്നു. എന്നാല്‍ ഈ നിറo ആരും കണ്ടുപിടിച്ചിട്ടില്ല.