തേനീച്ച കുത്തുന്നത് എങ്ങനെ?
ശരീരത്തിന്റെ പിന്‍ഭാഗത്താണ് തേനീച്ചയുടെ കൊമ്പ്. കൊമ്പിന്റെ അഗ്രഭാഗം അമ്പിന്റെ ആകൃതിയില്‍ ചൂണ്ടപോലെ കൊളുത്തോടു കൂടിയാണ്. ശത്രുവിനെ കുത്തുമ്പോള്‍ ഈ ചൂണ്ട ശത്രുവിന്റെ ശരീരത്തില്‍ ആഴ്ത്തിയിറക്കുകയും പൊള്ളയായ ഈ കൊമ്പിലൂടെ അല്പം വിഷം കുത്തിവയ്ക്കുകയും ചെയ്യുന്നു. ഈ കുത്തു കൊണ്ടാല്‍ ഭയങ്കരമായ കടച്ചിലായിരിക്കും. ശത്രുശരീരത്തില് ആഴ്ത്തുന്ന തേനീച്ചയുടെ കൊമ്പ് സാധാരണ ഊരിയെടുക്കാനാവില്ല. അതവിടെ തന്നെ ഒടിഞ്ഞിരിക്കുകയാണ് പതിവ്. അതിനാല്‍ മിക്കാവാറും തേനീച്ചക്ക് ഒരു പ്രാവശ്യമേ ശത്രുവിനെ കുത്താനാവുകയുള്ളൂ. കൊമ്പൊടിഞ്ഞു ചില തേനീച്ചകള്‍ ചത്തുപോകാറുണ്ട്. എന്നിരുന്നാലും ശത്രുവിനെ ആക്രമിക്കുവാന്‍ കാണിക്കാറില്ല.