ജിയോസിട് എന്നാല്‍ എന്ത്?
പുരാതന മനുഷ്യന് കരുതിയിരുന്നത് ഭൂമി പരന്നതാണെന്നായിരുന്നു. പിന്നീട് ഭൂമി ഉരുണ്ടതാണെന്ന് സ്ഥിതീകരിക്കപ്പെട്ടു.
എന്നാല്‍ കൃത്രിമോപകരണങ്ങളുടെയും കമ്പ്യൂട്ടറിന്റെയുമെല്ലാം സഹായത്താല്‍ ഭൂമിയുടെ കൃത്യമായ ആകൃതി ശാസ്ത്രജ്ഞ്ര് കണ്ടുപിടിച്ചു.ഏതാണ്ട് ഉരുണ്ടതാണെങ്കിലും ദക്ഷിണാര്‍ദ്ധഗോളം അല്പം അകത്തേക്ക് കുഴിഞ്ഞും ഉത്തരാര്‍ദ്ധഗോളം അല്പം ഉന്തിയിട്ടുമാണ് ഭൂമിയുടെ ആകൃതി എന്നവര്‍ മനസ്സിലാക്കി. ഈ ആകൃതിക്ക് ശാസ്ത്രജ്ഞര്‍ ജിയോസിട് എന്നാണ് പറയുന്നത്. ഭൂമിപോലെയിരിക്കുന്നത് എന്നാണ് ജിയോസിട് എന്ന വാക്കിന്റെ അര്‍ത്ഥം.