EncyclopediaTell Me Why

എസ്കലേറ്റര്‍ എന്നാല്‍ എന്ത്?

ഉയരമുള്ള കെട്ടിടങ്ങളില്‍ ആളുകള്‍ കോണിപ്പടികള്‍ കയറി ക്ഷീണിക്കാതിരിക്കുവാന്‍ ലിഫ്റ്റ് എന്ന ഒരു യന്ത്രവിദ്യയുണ്ടല്ലോ? ഇതിലും എളുപ്പത്തില്‍ മുകളിലേക്കും താഴേക്കും സഞ്ചരിക്കുവാന്‍ നമ്മെ സഹായിക്കുന്നവയാണ് എസ്കലേറ്റര്‍ക്കും അവ സഞ്ചരിക്കുന്ന കോണിപ്പടികളാണു. മുകളിലേക്കും താഴേക്കും ഓടുന്നതരത്തിലുള്ള കോണിപ്പടികള്‍, നല്ല ബലമുള്ള ബെല്‍റ്റില്‍ലായിരിക്കും ഈ കോണിപ്പടികള്‍ പിടിപ്പിച്ചിരിക്കുക. ഈ ബല്‍റ്റ് രണ്ട് ചക്രങ്ങളുടെ സഹായത്താല്‍ കറങ്ങിക്കൊണ്ടിരിക്കും. അതോടോപ്പം കോണിപ്പടികളും കറങ്ങുന്നു. ചക്രo തിരിയുന്നതിനനുസരിച്ച് പടികള്‍ മുകളിലേക്കും താഴേക്കും നീങ്ങുന്നു. ഒരാള്‍ ഈ എസ്കലേറ്ററിന്റെ ഒരറ്റത്ത് നിന്നാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ അയാള്‍ കോണിപ്പടിയുടെ മറ്റേ അറ്റതെത്തുനു.ഇങ്ങനെ കയറ്റവും ഇറക്കവും സുഗമമാക്കുന്നു. ഇന്ന് പല രാജ്യങ്ങളിലും ഈ സമ്പ്രദായം നിലവിലുണ്ട്.