രക്തം കട്ടപിടിക്കുന്നത് എങ്ങനെ?
മുറിവിലൂടെ ധാരാളം രക്തം നഷ്ടപ്പെട്ടാല്‍ അത് അപകടകരമാകും, ഇങ്ങനെ രക്തം പോകാതിരിക്കാനുള്ള ശരീരത്തിന്‍റെ പ്രതിരോധ മാര്‍ഗ്ഗമാണ് രക്തം കട്ടപിടിക്കല്‍.
മുറിവില്‍ നിന്നും രക്തം വരുമ്പോള്‍ അവിടെ വലപോലുള്ള ഫൈബ്രിന്‍ എന്ന പദാര്‍ത്ഥം രൂപം കൊള്ളുന്നു. രക്താണുക്കള്‍ ഈ വലയില്‍ അടിഞ്ഞുകൂടി പശപോലെ കട്ടിയായി മുറിവായിനെ അടയ്ക്കുന്നു. ഇത് രക്തപ്രവാഹത്തെ തടയുന്നു.
രക്തത്തിലടങ്ങിയിരിക്കുന്ന ഫൈബ്രിനോജന്‍ എന്ന പ്രോട്ടീന്‍ തന്മാത്രയില്‍ നിന്നാണ് ഫൈബ്രിന്‍വല രൂപമെടുക്കുന്നത്. മുറിഞ്ഞ ഭാഗത്തുള്ള രക്തക്കുഴലുകളില്‍ പ്ലേറ്റ് എന്നറിയപ്പെടുന്ന ഒരു തരo കണികകള്‍ വന്നടിഞ്ഞു അവിടം അടയുന്നു. പ്ലേറ്റ്ലറ്റ് കാണികകളിലുള്ള ഫോസ് ഫോലിപ്പിട് എന്ന പദാര്‍ത്ഥവും കാത്സ്യവും രക്തം കട്ടപിടിക്കല്‍ എന്ന പ്രവര്‍ത്തനത്തെ സഹായിക്കുന്നു.
ചില ആളുകള്‍ക്ക് രക്തം കട്ടപിടിക്കുകയില്ല.ഈ രോഗത്തിന് ഹീമോഫീലിയ എന്നാണ് പേര്. പുരുക്ഷന്മാരിലെ ഈ രോഗം കണ്ടുവരാറുള്ളൂ.