എക്കിള്‍ ഉണ്ടാകുന്നത് എങ്ങനെ?
അമിതമായി ചിരിക്കുക, ധൃതിപ്പിടിച്ച് ഭക്ഷണം കഴിക്കുക, ദഹനക്കുറവുണ്ടാകുക, ഏറെ എരിവുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കുക തുടങ്ങിയ അവസരങ്ങളില്‍ ചിലപ്പോള്‍ നമുക്ക് എക്കിള്‍ അനുഭവപ്പെടാറുണ്ട്.
ശരീരത്തിനകത്തുള്ള ഡയഫ്രത്തിലോ അതിലേക്കുള്ള നാഡിയിലോ എന്തെങ്കിലും അസ്വസ്ഥത അനുഭവപ്പെടുമ്പോള്‍ ഡയഫ്രം പെട്ടെന്ന് ചുരുങ്ങുകയും ഈ ചുരുങ്ങല്‍ തടയുന്നതിന്വേണ്ടി ചെറുനാക്ക് അടയുകയും ചെയ്യുന്നു. ചെരുനാക്കിന്റെ അടയാലാണ് നമുക്ക് എക്കിളായി അനുഭവപ്പെടുന്നത്. എക്കിള്‍ ഒരു രോഗമല്ല, എന്നാല്‍ മെനഞ്ചറ്റിസ്, ന്യുമോണിയ, യൂറേമിയ എന്നീ രോഗങ്ങള്‍ക്കടിമയായവരെ തുടര്‍ച്ചയായി എക്കിള്‍ ബാധിക്കാറുണ്ട്.