EncyclopediaTell Me Why

ടെലിവിഷന്‍ കണ്ണുള്ള ജീവി ഏത്?

മിക്കാവാറും ജീവികളില്‍ പ്രകാശം റെറ്റിനയില്‍ പതിച്ച് തലച്ചോറ് അവയെ തിരിച്ചറിയുകയാണ് പതിവ്. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായ രീതിയില്‍ കാഴ്ചശക്തിയുള്ള ഒരിനം ചെറുജീവിയെ മെഡിറ്ററെനിയന്‍ പ്രദേശത്ത് കണ്ടുമുട്ടി. ഈ ജീവികളില്‍ കണ്ണിലെ റെറ്റിനയ്ക്ക് പകരം ഒരു ലെന്‍സാണുള്ളത്.ഈ ലെന്‍സില്‍ പതിക്കുന്ന ചിത്രത്തെ തൊട്ടുപിറകില്‍ സ്ഥാപിച്ചിട്ടുള്ള അവയവത്തില്‍ കുത്തുകളാക്കി മാറ്റുന്നു. ഇങ്ങനെ മാറ്റപ്പെട്ട  കുത്തുകള്‍ പഠിച്ച് ചിത്രത്തിന്‍റെ വിശദാoശങ്ങള്‍ മനസ്സിലാക്കുന്ന മറ്റൊരവയവമുണ്ട്, ഏതാണ്ട് ടെലിവിഷന്റെ പ്രവര്‍ത്തനത്തിനു തുല്യം.