EncyclopediaTell Me Why

വഴിവിളക്ക് കണ്ടുപിടിച്ചത് ആര്?

   പത്തൊന്‍പതാം നൂറ്റാണ്ടിലാണ് വഴിവിളക്കുകള്‍ കണ്ടുപിടിച്ചത്. അതിനുമുമ്പ് വരെ യൂറോപ്പിലെ മിക്ക രാജ്യങ്ങളിലും രാത്രിയില്‍ യാത്രക്കാര്‍ക്ക് വെളിച്ചം കാട്ടുന്നതിന് കുട്ടികളെ നിയമിച്ചിരുന്നു. ലിങ്ക് ബോയ്‌ എന്നാണ് ഇവരെ വിളിച്ചിരുന്നത്. കല്‍ക്കരി ഗ്യാസ് കൊണ്ട് പ്രവര്‍ത്തിക്കുന്ന വിളക്കുകള്‍ 1792-ല്‍ സ്കോട്ട്ലാന്‍റ് മെക്കാനിക്കായ വില്യം മര്‍ഡോക്ക് കണ്ടുപിടിച്ചതോടെ ഇതിനൊരു പരിഹാരമായി , ഇത്തരം വിളക്കുകള്‍ തെരുവില്‍ സ്ഥാപിക്കാമെന്ന് ഫ്രഡറിക്ക് വിന്‍സര്‍ എന്ന ജര്‍മ്മന്‍കാരന് തോന്നി, 1807-ല്‍ അദ്ദേഹം ലണ്ടനിലെ പാള്‍മാള്‍ തെരുവില്‍ ആദ്യത്തെ വഴിവിളക്ക് സ്ഥാപിച്ചു 1877-ല്‍ പാരിസിലാണ് ആദ്യത്തെ വൈദ്യുത വഴിവിളക്കുകള്‍ നിലവില്‍ വന്നത്.