CookingEncyclopediaSnacks Recipes

ക്യാരറ്റ് കീര്‍

പാകം ചെയ്യുന്ന വിധം

 ക്യാരറ്റ് മിക്സിയിലിട്ട് വെള്ളം ചേര്‍ക്കാതെ പൊടിയായി അരച്ചെടുക്കുക. പാലും വെള്ളവും അടുപ്പില്‍ വച്ച് തിളയ്ക്കുമ്പോള്‍ ക്യാരറ്റ് മയത്തില്‍ വെന്ത ശേഷം പഞ്ചസാര ചേര്‍ത്ത് വേവിക്കണം.കുറുകിത്തുടങ്ങുമ്പോള്‍ കസ്റ്റാര്‍ഡ് പൌഡര്‍ കുറച്ച് പാലില്‍ കലക്കി ചേര്‍ത്ത് കസ്റ്റാര്‍ഡ് പാകത്തിലാകുമ്പോള്‍ കണ്ടന്‍സ്ഡ് മില്‍ക്കും എസ്സന്‍സ്സും ചേര്‍ത്ത് തിളപ്പിച്ച് ഇറക്കുക.ചൂടുള്ള കീര്‍ പാത്രത്തില്‍ ഒഴിച്ച് ഉടനെ സില്‍വര്‍ ഫോയിലും കുങ്കുമവും മേലെയിട്ട് തണുപ്പിച്ച് കഴിക്കാം.  

ചേരുവകള്‍

1)ക്യാരറ്റ്         – 400 ഗ്രാം

2)പാല്‍           – ഒരു ലിറ്റര്‍

3)വെള്ളം         – 500 മില്ലി ലിറ്റര്‍

4)കണ്ടന്‍സ്ഡ് മില്‍ക്ക് – ഒരു കപ്പ്‌

5)കസ്റ്റാര്‍ഡ് പൌഡര്‍  – രണ്ട് ടേബിള്‍ സ്പൂണ്‍

6)പഞ്ചസാര         – 400 ഗ്രാം

7)വാനിലാ എസ്സന്‍സ്  – രണ്ട് ടീസ്പൂണ്‍

അലങ്കരിക്കാന്‍

സില്‍വര്‍ ഫോയില്‍

നേരിയ വെള്ളി       ഇവ ആവശ്യത്തിന്

കടലാസ് കുങ്കുമം