EncyclopediaTell Me Why

മരുപ്പച്ച എന്നാല്‍ എന്ത്?

ലോകത്തിന്‍റെ വിവിധ’ ഭാഗങ്ങളില്‍ മരുഭൂമികളുണ്ട്. മരുഭൂമികളുടെ എല്ലാ ഭാഗങ്ങളും വരണ്ടതും ജീവികള്‍ ഇല്ലാത്തതും ആകണമെന്നില്ല. മഴ ഇടയ്ക്കിടെ ലഭിക്കുന്ന മരുഭൂമികളും ഭൂമിയിലുണ്ട്. ചില മരുഭൂമികളുടെ അടുത്തുള്ള പ്രദേശങ്ങളില്‍ മഴപെയ്യാറുണ്ട്. പാറയിടുക്കുകളിലൂടെ ഭൂമിയുടെ ഉള്ളിലേക്ക് ഊര്‍ന്നിറങ്ങുന്ന ജലം ഭൂമിക്കടിയില്‍ സംഭരിക്കപ്പെടുകയും മരുപ്രദേശങ്ങളുടെ അടിയിലേക്ക് ഒഴുകുകയും ചെയ്യുന്നു. മരുപ്രദേശങ്ങളിലുള്ള മണലില്‍ ധാരാളം മണല്‍ക്കല്ലുകള്‍ അടങ്ങിയിരിക്കുന്നു. ഇവയില്‍ ധാരാളം സുഷിരങ്ങളുള്ളത്കൊണ്ട് അവയ്ക്ക് ഭൂജലം ഉള്‍ക്കൊള്ളാനുള്ള കഴിവുണ്ട്.വലനം എന്നറിയപ്പെടുന്ന ഭൂപ്രകൃതി , ഭൂജലം ഉള്‍ക്കൊള്ളുന്ന മണല്‍ക്കല്ലുകള്‍, മരുഭൂമിയുടെ ഉപരിതലത്തില്‍ എത്തുന്നു.അവ മരുഭൂമികളിലെ താഴ്ന്നപ്രദേശങ്ങളില്‍ വെള്ളക്കെട്ടുകള്‍ സൃഷ്ടിക്കുന്നു.ഫലഭൂയിഷ്ടമായതും ധാരാളം സസ്യങ്ങള്‍ വളരുന്നതുമായ ഇത്തരം പ്രദേശങ്ങള്‍ മരുപ്പച്ചകള്‍ എന്നറിയപ്പെടുന്നു.ചില ഗ്രാമങ്ങള്‍ പോലും മരുപ്പച്ചകള്‍ക്കടുത്താണുള്ളത്.

  ലോകത്തിലെ ഏറ്റവും വലിയ മരുപ്പച്ച ഈജിപ്തിലാണുള്ളത്, വളക്കൂറുള്ള നൈല്‍ നദിക്കരുകിലാണ് ഈ മരുപ്പച്ച. ഈ മരുപ്പച്ചയിലേക്ക് വെള്ളം എത്തിച്ചേരുന്നത് കിഴക്കേ ആഫ്രിക്കയിലെ ഉയരക്കൂടുതലുള്ള പ്രദേശങ്ങളില്‍ നിന്നാണ്.