ഇക്കോളജി എന്നാല്‍ എന്ത് ?
പരിസ്ഥിതി വിജ്ഞാനം അല്ലെങ്കില്‍ ആവാസവ്യവസ്ഥയാണ് ഇക്കോളജി. ജീവികളെ അവയുടെ ജീവിത സാഹചര്യങ്ങലള്‍ അഥവാ ജീവിത പരിസരങ്ങളുമായി ബന്ധപ്പെടുത്തി പഠിക്കുന്ന ശാസ്ത്രമാണ് ഇക്കോളജി.
മനുഷ്യന് ജീവിക്കുവാന്‍ വായുവും വെള്ളവും ഭക്ഷണവും വേണമല്ലോ? ഇതുപോലെ ഓരോ ജീവിക്കും ജീവിക്കുവാന്‍ വസ്തുക്കള്‍ വേണം.ഈ വസ്തുക്കള്‍ ജീവികള്‍ക്ക് അവരുടെ ജീവിതപരിസരത്തു നിന്നുമാണ് ലഭിക്കുന്നത്. എല്ലാ ജീവികളും അവരവരുടെ പരിസരത്തെ ആശ്രയിച്ചാണ് ജീവിക്കുന്നതും. പരിസരത്തില്‍ നിന്ന് ജീവിക്കുവാനായി വസ്തുക്കള്‍ സ്വീകരിക്കുന്ന ജീവികള്‍ ജീവികള്‍ പരിസരത്തിന് വസ്തുക്കള്‍ തിരിച്ചു നല്‍കുകയും ചെയ്യുന്നു. ഒരു ജീവിയുടെ പരിസരം എന്നു പറയുന്നത് ഭൗതികപരിസരവും, മറ്റെല്ലാ ജീവജാലങ്ങളും ജൈവപരിസരവുമാണ് താന്താങ്ങളുടെ പരിസരത്തെ ആശ്രയിച്ചാണ് ജീവികളുടെ നിലനില്പ് തന്നെ. ഇത് സംബന്ധിച്ചുള്ള പഠനമാണ് ഇക്കോളജി.