CookingEncyclopediaSnacks Recipes

ചില്ല

പാകം ചെയ്യുന്ന വിധം

 ചെറുപയര്‍ പരിപ്പ് കുതിര്‍ത്ത് അരച്ച് ഉപ്പും വെള്ളവും ചേര്‍ത്ത് കലക്കുക.കൊത്തമല്ലിയില കഴുകി പൊടിയായി അരിഞ്ഞു പയറില്‍ ചേര്‍ത്തശേഷം മുളകുപൊടി ചേര്‍ക്കണം.ദോശക്ക് മാവ് കലക്കുന്നതുപോലെ കലക്കി.ദോശക്കല്ല് ചൂടാക്കി എണ്ണ പുരട്ടി വളരെ കനം കുറച്ച് മാവൊഴിച്ച് പരത്തി ഒരു വശം മൂക്കുമ്പോള്‍ എണ്ണ പുരട്ടി മറിച്ചിടുക.ഇളം ബ്രൌണ്‍ നിറത്തിലാകുമ്പോള്‍ ഇളക്കിയെടുക്കണം. ഇത് ചൂടോടെ ഉപയോഗിക്കാം.

ചേരുവകള്‍

1.ചെറുപയര്‍      – അര കിലോ

2.കൊത്തമല്ലിയില   – ഒന്നര പിടി

3.മുളക് പൊടി     – മുക്കാല്‍ ടീ സ്പൂണ്‍

4.എണ്ണ           – പാകത്തിന്

5.ഉപ്പ്            – പാകത്തിന്