കാരാളവന്തി
പാകം ചെയ്യുന്ന വിധം
കടലമാവ് അല്പം വെള്ളത്തില്‍ അയവായി കുഴച്ച് വയ്ക്കുക.ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് തിളപ്പിച്ചു കഴിഞ്ഞാല്‍ ചെറിയ തുളയുള്ള കരണ്ടി മീതെ പിടിച്ച് ഒരു കയ്യില്‍ മാവ് മുക്കി കുറേശ്ശെ അതില്‍ പകരുക അപ്പോള്‍ കരണ്ടിയിലുള്ള മാവ് എണ്ണയില്‍ തുള്ളിയായി വീണ് മണികളായി തീരും. മണികള്‍ ചുവന്ന്‍ മൂക്കുമ്പോള്‍ ഊറ്റിയെടുക്കണം.ഇങ്ങനെ പൊരിച്ചെടുത്ത ശേഷം മുളകും കായവും ഉപ്പും വറുത്ത് പൊടിയാക്കി അതില്‍ വിതറി പാത്രത്തോടുകൂടിയെടുത്ത് കടഞ്ഞ് ഇളക്കി എടുക്കാം.
ചേരുവകള്‍
1)കടലപ്പൊടി – നാല് നാഴി
2)ഉണക്കമുളക് – മുപ്പത് എണ്ണം
3)കായം – കുറച്ച്
4)വെളിച്ചെണ്ണ – രണ്ട് കിലോ