ഗോള്‍ഡന്‍ ഡിലൈറ്റ്
ഉണ്ടാക്കുന്ന വിധം
തേങ്ങാ ചിരകി ഒന്നും രണ്ടും പാലെടുത്ത് വയ്ക്കുക. ഒരു കപ്പ് ചൂടുവെള്ളത്തില്‍ നാല് ടീ സ്പൂണ്‍ പഞ്ചസാരയിട്ട് അലിയിച്ച് ഈസ്റ്റ് ചേര്‍ത്ത് 10 മിനിറ്റ് വയ്ക്കുക.പൊങ്ങി വരുമ്പോള്‍ മാവ്,പഞ്ചസാര,മുട്ട,ഉപ്പ് എന്നിവ ചേര്‍ത്ത് ഇളക്കണം. ഒന്നാം പാല്‍ ചേര്‍ത്ത് ദോശ മാവിന് കലക്കുന്നത് പോലെ കലക്കണം.പാകം ചെയ്യാന്‍ നേരത്ത് ജീരകവും സോഡാ പൊടിയും ചേര്‍ക്കുക.ഉണ്ണിയപ്പം ചുടുന്ന കാരച്ചട്ടിയില്‍ എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ ഓരോ ടേബിള്‍ സ്പൂണ്‍ മാവൊഴിച്ച് ദോശ ചുടുന്നത് പോലെ തിരിച്ചും മറിച്ചുമിട്ടു മൂപ്പിച്ചെടുക്കുക.
ചേരുവകള്‍
1)അമേരിക്കന്‍ മാവ് – ഒരു കപ്പ്
2)ഈസ്റ്റ് – രണ്ട് ടീസ്പൂണ്‍
3)കോഴിമുട്ട – ആറു എണ്ണം
4)പഞ്ചസാര – രണ്ട് കപ്പ്
5)ഉപ്പ് – പാകത്തിന്
6)തേങ്ങ – രണ്ട് മുറി
7)സോഡാപൊടി – പാകത്തിന്
8)ജീരകം – രണ്ട് ചെറിയ സ്പൂണ്‍
9)വെളിച്ചെണ്ണ – പാകത്തിന്