മാമ്പഴം മധുരിക്കുന്നത് എന്തുകൊണ്ട്?
പച്ച മാങ്ങയില്‍ അന്നജവും ആസിഡുകളും അടങ്ങിയിരിക്കുന്നു. പച്ച മാങ്ങ കടിച്ചാല്‍ ആസിഡുകള്‍ കൊണ്ട് പുളിപ്പ് അനുഭവപ്പെടുന്നു. മാങ്ങപഴുക്കാനാരംഭിക്കുന്നതോടെ കാമ്പിന്റെ കനം കുറയുന്നു. അപ്പോള്‍ മാങ്ങയിലെ കോശങ്ങളുടെ ശ്വസന നിരക്ക് വര്‍ധിക്കുന്നു. തത്സമയം അന്തരീക്ഷവായു മങ്ങയ്ക്കുള്ളിലെത്തുന്നു. വായുവിലെ ഓക്സിജനും മാങ്ങയ്ക്കകത്തെ ആസിഡുകളുമായിച്ചേര്‍ന്നു അന്നജത്തെ പാകപ്പെടുത്തുന്നു. ഓക്സിജന്‍ ആസിഡിന്റെ വീര്യം കുറയ്ക്കുന്നു. ക്രമേണ അന്നജം പഞ്ചസാരയായി മാറുന്നു. അതുകൊണ്ടാണ് മാമ്പഴം മധുരിക്കുന്നത്.