പിച്ച് എന്നാല്‍ എന്ത്?
ശബ്ദത്തിന്‍റെ ഉയര്‍ച്ചയോ താഴ്ച്ചയോ സൂചിപ്പിക്കുന്നതാണ് പിച്ച്. വസ്തു പുറപ്പെടുവിക്കുന്ന ശബ്ദത്തിന്‍റെ കമ്പനത്തിന്റെ വേഗതയെ ആശ്രയിച്ചാണ് പിച്ച് അനുഭവപ്പെടുന്നത്. നമ്മുടെ ചെവിയിലെത്തുന്ന ശബ്ദത്തിന്‍റെ കമ്പനങ്ങളുടെ എണ്ണം കൂടുതലാണെങ്കില്‍ പിച്ച് അഥവാ tone കൂടുതലാണെന്ന് പറയുന്നു. നേരെ മറിച്ച് ശബ്ദത്തിന്‍റെ കമ്പനങ്ങളുടെ എണ്ണം കുറവാണെങ്കില്‍ ശബ്ദത്തിന്‍റെ പിച്ച് കുറവാണെന്നും പറയുന്നു.ശബ്ദമാധുരി, പിച്ച്, ഒച്ച എന്നിവയില്‍ നിന്നും ഏതൊരു ശബ്ദത്തേയും നമുക്ക് തിരിച്ചറിയാന്‍ സാധിക്കും.