പച്ചവെള്ളത്തിനു രുചിയുണ്ടോ?
കിണറിലും മറ്റും നിന്നെടുക്കുന്ന വെള്ളത്തിനു പ്രത്യേക രുചിയാണല്ലോ? വെള്ളം തിളപ്പിച്ചാല്‍ ഈ രുചിക്ക് മാറ്റം വരുന്നതായി കാണാം. വെള്ളം തിളപ്പിക്കുമ്പോള്‍ വെള്ളത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുള്ള പലതരം വാതകങ്ങള്‍ നഷ്ടപ്പെടുന്നതിനാലാണ് ഈ രുചിമാറ്റo അനുഭവപ്പെടുന്നത്. തിളപ്പിച്ച വെള്ളം വളരെ ശക്തിയായി മറ്റൊരു പാത്രത്തിലേക്ക് ഒഴിച്ച് ആറ്റിയാല്‍ വീണ്ടും വായു അതില്‍ ലയിച്ചു ചേരുകയും തനതായ രുചി കൈവരികയും ചെയ്യും.