കൊളസ്ട്രോള്‍ ശരീരത്തിന് ഉപദ്രവകാരിയാണോ?
കൊളസ്ട്രോള്‍ അടങ്ങിയ ആഹാരം ഉപേക്ഷിക്കണമെന്ന് പറയും. എന്നാല്‍ കൊളസ്ട്രോള്‍ ഇല്ലാതെ നമുക്ക് ജീവിക്കാന്‍ ആവുകയില്ല എന്നതാണ് വാസ്തവം, നമ്മുടെ വളര്‍ച്ച നിയന്ത്രിക്കുന്ന ഗ്രന്ഥികള്‍ പുറപ്പെടുവിക്കുന്ന ഹോര്‍മോണ്‍ എന്ന രാസവസ്തുവിനു ശരിയായി പ്രവര്‍ത്തിക്കാന്‍ കൊളസ്ട്രോള്‍ കൂടിയേ തീരൂ, നമ്മുടെ ശരീരത്തിലെ കോശങ്ങള്‍ കൊളസ്ട്രോള്‍ നിര്‍മ്മിക്കുന്നുണ്ട്, ആഹാരത്തില്‍ നിന്നും കൊളസ്ട്രോള്‍ ലഭിക്കുന്നു. ഉപകാരിയായ ഈ കൊളസ്ട്രോള്‍ അധികമായാല്‍ കലര്‍ന്ന് രക്തക്കുഴലില്‍ തടസ്സങ്ങളുണ്ടാക്കുന്നു. അങ്ങനെ അപകടകാരിയായിത്തീരുന്നു.