മാവ് ബിസ്ക്കറ്റ്
പാകം ചെയ്യുന്ന വിധം
അമേരിക്കന്‍ മാവോ ഗോതമ്പ് മാവോ ഒരു പലകപ്പുറത്തിട്ട് കള്ളോഴിച്ച് കുഴയ്ക്കുക. കുഴയ്ക്കുമ്പോള്‍ പാകത്തിന് ഉപ്പും വെള്ളവും ചേര്‍ക്കണം. കുഴച്ച് 2 മണിക്കൂര്‍ വച്ചേക്കുക. 2 മണിക്കൂര്‍ കഴിയുമ്പോള്‍ അത് പൊങ്ങി വരും അപ്പോള്‍ വീണ്ടും നെയ്യ് ഒഴിച്ച് കുഴയ്ക്കണം. നല്ലത് പോലെ മാവ് പരുവപ്പെട്ട ശേഷം ഒരു പലകമേല്‍ വിസ്താരത്തില്‍ പരത്തി ഇഷ്ടാനുസരണം ഏതെങ്കിലും ആകൃതിയില്‍ ആക്കി ചൂടുള്ള ബൊര്‍മ്മയില്‍ വച്ച് മൊരിച്ചെടുക്കുക.
ചേരുവകള്‍
1)അമേരിക്കന്‍ മാവ് – ഒന്നര കിലോ
2)നെയ്യ് – 100 ഗ്രാം
3)ഉപ്പ് – പാകത്തിന്
4)കള്ള് – 200 ഗ്രാം