CookingEncyclopediaSnacks Recipes

സിനിമണ്‍ ബിസ്ക്കറ്റ്

പാകം ചെയ്യുന്ന വിധം

 ഒന്നാമത്തെ ചേരുവകള്‍ തെള്ളിയെടുക്കുക.രണ്ടും മൂന്നും ചേരുവകള്‍ ചേര്‍ത്തു പതച്ചു നാടന്‍ കോഴിമുട്ടയും വാനില എസ്സന്‍സും,എള്ള്,ജീരകം ഈ ചേരുവകള്‍ ഓരോന്നായി യോജിപ്പിക്കുക.തെള്ളിവച്ചിരിക്കുന്ന പൊടി കുറേശ്ശെ തൂവി കട്ടയില്ലാതെ യോജിപ്പിച്ചു വയ്ക്കുക. മയം പുരട്ടി പൊടി തൂവി തട്ടിക്കളഞ്ഞ തട്ടില്‍ വലിയ ഐസിങ് ട്യൂബ് വച്ചു പല രൂപത്തില്‍ ഉള്ള ബിസ്ക്കറ്റായി ഞെക്കി ഒഴിക്കുകയോ അല്ലെങ്കില്‍ പരത്തിയ മാവില്‍ നിന്നും പല രൂപത്തിലുള്ള ബിസ്ക്കറ്റായി മുറിച്ചെടുക്കുകയോ ചെയ്യാം.300 ഡിഗ്രി ചൂടില്‍ നേരത്തെ ചൂടാക്കിയിട്ടിരിക്കുന്ന ഇലക്ട്രിക് അടുപ്പില്‍ വച്ചു 20 മിനിട്ട് ബേക്ക് ചെയ്ത് എടുക്കുക. ഈര്‍പ്പം മാറാനും ബിസ്ക്കറ്റിനു കരുകരുപ്പ് കൂടുതല്‍ കിട്ടാനും ബിസ്ക്കറ്റ് എല്ലാം ബേക്ക് ചെയ്തു ഇളക്കിയതിനുശേഷം വീണ്ടും ചെറുചൂടില്‍ വച്ചു ബേക്ക് ചെയ്തു എടുക്കുക. വായു കടക്കാതെ കുപ്പിയിലിട്ടു വയ്ക്കണം.  
 

ചേരുവകള്‍

1.മൈദാ           – കാല്‍ കിലോ

 കറുവപ്പട്ട പൊടിച്ചത് – കാല്‍ ടീസ്പൂണ്‍

 ബേകിംഗ് പൌഡര്‍   – കാല്‍ ടീസ്പൂണ്‍

 സോഡാഉപ്പ്         – പാകത്തിന്

2.ഡാര്‍ഡാ(വനസ്പതി)   – പാകത്തിന്

3.പൊടിച്ച പഞ്ചസാര   – 25 ഗ്രാം

4.നാടന്‍ കോഴിമുട്ട     – രണ്ടു

5.വാനിലാ എസ്സന്‍സ്   – 100 ഗ്രാം

6.എള്ള്             – അര ഡിസേര്‍ട്ട് സ്പൂണ്‍

 ജീരകം             – കാല്‍ ടീസ്പൂണ്‍