ചൊറിയണം മുട്ടിയാല്‍ ചൊറിയുന്നത് എന്തുകൊണ്ട്?
ചൊറിയണം പോലുള്ള ചെടികള്‍ക്ക് സ്പര്‍ശിച്ചാല്‍ ഉടന്‍ നമുക്ക് ചൊറിച്ചിലനുഭവപ്പെടും. ഇത്തരം ചെടികള്‍ക്ക് ശത്രുക്കളില്‍ നിന്നും രക്ഷപ്പെടുവാന്‍ പ്രകൃതിയാലുള്ള ഒരായുധമാണ് ഈ ചൊറിച്ചില്‍ പടച്ചട്ട, ഇത്തരം ചെടികളുടെ ഇലകളിലും തണ്ടിലും നിറയെ ഒരു തര൦ രോമങ്ങളുണ്ട്. ഉള്ളുപൊള്ളയായ ഈ രോമത്തില്‍ ചില രാസ പദാര്‍ഥങ്ങള്‍ നിറഞ്ഞിട്ടുണ്ട്. അട്സ്റ്റൈല്, കോളീന്‍ ഹിട് സ്റ്റമിന്, സൈറോറ്റോണിന് ടാര്‍ടാറിക്ക്, തുടങ്ങിയാണവ, ഈ ഇലകളെയോ തണ്ടിനേയോ സ്പര്ഷിക്കാനിടയായാല് അവയിലുള്ള രോമങ്ങളുടെ മുന ഒടിയുകയും രാസവസ്തു നമ്മുടെ ശരീരത്തില്‍ പറ്റുകയും ചെയ്യും. ഈ രാസവസ്തുക്കളാണ് ചൊറിച്ചിലുണ്ടാക്കുന്നത്.