EncyclopediaTell Me Why

പല്ല് വൃത്തിയാക്കുന്നത് എന്തിന്

പല്ലിനു വളരെ ശക്തമായ ഇനാമല്‍ കോട്ടിoഗ് ഉണ്ട്. ശരീരത്തിലെ ഏറ്റവും ഉറപ്പേറിയ ഭാഗവും ഈ ഇനാമല്‍ കോട്ടി൦ഗ് ആണ്.ബാക്ടീരിയകള്‍ക്ക് സാധാരണഗതിയില്‍ ഇനാമലിനെ ഭേദിച്ചു കടക്കാന്‍ സാധിക്കുകയില്ല.

   പക്ഷേ ബാകടീരിയകള്‍ ഇനാമലിനെ ക്ഷയിപ്പിക്കുവാന്‍ ആസിഡ് ഉപയോഗിക്കുന്നു, ഭക്ഷണ ശേഷം പല്ലില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങളില്‍ ഈ ബാക്ടീരിയ പ്രവര്‍ത്തിച്ച് ആസിഡുണ്ടാക്കുന്നു. ആസിഡിന്റെ പ്രവര്‍ത്തനം പല്ലിന്റെ ഇനാമലിന് കോട്ടമുണ്ടാക്കുന്നു. ഇനാമല്‍ കോട്ടിoഗ് നശിച്ചാല്‍ പല്ല് വേഗം തകരുന്നു. അതിനാലാണ് ഓരോ ഭക്ഷണത്തിനു ശേഷവും പല്ല് വൃത്തിയാക്കണമെന്ന് ഉപദേശിക്കുന്നത്.