പാമ്പിന് മുട്ടയും ജനനവും
പാമ്പിന് കുഞ്ഞുങ്ങളുടെ ജനനം മറ്റു ജീവികളില്‍ നിന്നും വളരെ വേറിട്ട രീതിയിലാണ് നടക്കുന്നത്. പാമ്പിന് കുഞ്ഞുങ്ങളുടെ ജനനം മൂന്നു രീതിയിലാണ് നടക്കുന്നത്. അതില്‍
*ഒന്ന് ഒവിപാറസ്
*രണ്ട് വിവിപാറസ്
*മൂന്ന് ഓവിവിവിപാറസ്
ആദ്യമായി ഓവിപാറസ് വിഭാഗത്തില്‍പ്പെട്ട പാമ്പുകളുടെ കുഞ്ഞുങ്ങളുടെ ജനനം എങ്ങനെയെന്ന് നോക്കാം. ഇവ മുട്ടകള്‍ ഇട്ട് അടയിരുന്ന് കുഞ്ഞുങ്ങളെ വിരിയിച്ച് എടുക്കുന്നു. സാധാരണയായി ചേര, മൂര്‍ഖന്‍ തുടങ്ങിയവയാണ് ഈ വിഭാഗത്തില്‍പ്പെട്ടത്.
വിവിപാറസ് എന്ന രണ്ടാം വിഭാഗത്തില്‍പ്പെടുന്ന പാമ്പുകള്‍ കുഞ്ഞുങ്ങളെ നേരിട്ട് പ്രസവിച്ചെടുക്കുകയാണ് പതിവ്. മണ്ഡലി വര്‍ഗ്ഗത്തില്‍പ്പെടുന്ന പാമ്പുകളാണു ഈ വിഭാഗത്തില്‍പ്പെടുന്നത്.
ഇനി മൂന്നാമതായിട്ടുള്ള ഓവിവിവിപാറസ് എന്ന വിഭാഗം മുകളില്‍ പറഞ്ഞിട്ടുള്ള രണ്ട് പ്രക്രിയകളും കൂടി കലര്‍ന്നതാണ്. അതായത് ഇത്തരക്കാര്‍ ആദ്യം മുട്ടകള്‍ ഉത്പാദിപ്പിക്കുകയും മുട്ടകള്‍ക്ക് അര്ത്ഥവളര്ച്ച എത്തിയ ശേഷം മറ്റൊരു അറയില്‍ കൊണ്ടുവച്ച് പൂര്‍ണ്ണവളര്‍ച്ച എത്തിക്കുകയും പിന്നീട് ജീവനുള്ള പാമ്പിന് കുഞ്ഞുങ്ങളെ പ്രസവിച്ച് എടുക്കുകയുമാണ് ചെയ്യുന്നത്. പച്ചില പാമ്പുകളും മറ്റുമാണ് ഈ വിഭാഗത്തില്‍പ്പെടുന്നത്.