EncyclopediaSnakesWild Life

കുന്നിവുതലയന്‍ പാമ്പ്‌

Uropeltis arcticeps എന്ന ശാസ്ത്രീയനാമമുള്ള കുന്നിവുതലയന്‍ പാമ്പുകള്‍ തെന്നിന്ത്യന്‍ മാത്രമേ കാണാറുള്ളൂ. പശ്ചിമഘട്ടത്തിലെ പാലക്കാട്, ആലപ്പുഴ കടല്‍പ്രദേശങ്ങള്‍ മുതല്‍ 5000 അടി വരെ ഉയരത്തിലും , തിനെല്ലി മലകളിലും ഇവ കാണപ്പെടുന്നു. മധുര ജില്ലയില്‍ 5500 അടി വരെ ഉയരമുള്ള മലമ്പ്രദേശങ്ങളില്‍ ഇവ വസിക്കുന്നു. കേരളത്തില്‍ ഇടുക്കിയിലെയും പീരുമേട്ടിലെയും കാപ്പിത്തോട്ടങ്ങളില്‍ 3000 മുതല്‍ 4000 അടി വരെ അടി വരെ ഉയരത്തില്‍ ഇവയ്ക്ക് വസിക്കാനാകും വിഷമില്ലാത്ത പാമ്പുകളുടെ വര്‍ഗ്ഗത്തില്‍ ആണ് സാധാരണയായി ഇവയെ കണ്ടുവരുന്നത് . ഇവ ചെറുപ്രാണികളെ വരിഞ്ഞുമുറുക്കിയാണ് ഭക്ശിക്കാറുള്ളത്. പകല്‍സമയമാണ് ഇരപിടിക്കുന്നതിനായി ഇവ തിരഞ്ഞെടുക്കുനത്. ജൂണ്‍, ജൂലായ് മാസങ്ങളിലാണ് സാധാരണയായി ഇവ ഇണ ചേരാറുള്ളത്.ആഗസ്റ്റ്‌ മാസത്തില്‍ മുട്ടയിടുകയും മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങള്‍ പുറത്തുവരികയും ചെയ്യുന്നു. ഇക്കൂട്ടര്‍ ഒരേ സമയം എട്ട് മുതല്‍ പത്തു മുട്ടകള്‍ വരെ ഇടുന്നു, ഇവ മനുഷ്യന് യാതൊരു തരത്തിലുള്ള അപായവും ഉണ്ടാക്കുന്നതല്ല.