കപ്പ മുറുക്ക്
ഉണ്ടാക്കുന്ന വിധം
കപ്പ കനം കുറച്ച് അരിഞ്ഞു ആട്ടുക. അതിനുശേഷം മുളകുപൊടി,കായപ്പൊടി,എള്ള് ഇവ ഒന്നിച്ച് ചേര്‍ക്കണം കപ്പ ആട്ടി എടുത്ത് നന്നായി കുറുക്കിയത് ചൂടാറാന്‍ വയ്ക്കുക. കപ്പമാവ് പരത്തുമ്പോള്‍ മുറുക്കിനു ചുറ്റുന്നതുപോലെ വേണം പരത്താന്‍. വാഴയിലയില്‍ നിര്‍ത്തിവച്ച് ഉണക്കിയെടുക്കുക. അതിനുശേഷം വെളിച്ചെണ്ണയില്‍ വറുത്തെടുത്ത് ഉപയോഗിക്കാം.
ചേരുവകള്‍
1.പച്ച കപ്പ അരിഞ്ഞത് – 4 കിലോ
2.മുളകുപൊടി – 200 ഗ്രാം
3.എള്ള് – 200 ഗ്രാം
4.കായം പൊടിച്ചത് – പാകത്തിന്
5.വെളിച്ചെണ്ണ – അര കിലോ