EncyclopediaSnakesWild Life

ഒരുതലയന്‍ പാമ്പ്‌

തെന്നിന്ത്യയില്‍ പശ്ചിമഘട്ടമലനിരകളിലും , ആനമല, മധുര എന്നിവിടങ്ങളിലുമാണ് ഒരു തലയന്‍ പാമ്പുകളുടെ ആവാസകേന്ദ്രം പൊള്ളാച്ചിയില്‍ 4000 അടി ഉയരമുള്ള പ്രദേശങ്ങളില്‍ വരെ ഇവയെ കാണാറുണ്ട്.

  ഒരുതലയന്‍ പാമ്പുകളുടെ നിറം തവിട്ടാണ്. ഒരു മഞ്ഞ വര വായുടെ വശങ്ങളില്‍ നിന്ന് കഴുത്തറ്റം വരെ കാണാം. അടിഭാഗത്തെ നിറം മഞ്ഞ കലര്‍ന്ന തവിട്ടാണ്. പ്രായപൂര്‍ത്തിയെത്തുമ്പോള്‍ ഒരുതലയന്‍ പാമ്പുകള്‍ക്ക് 57 സെ.മീ വരെ നീളം ഉണ്ടാകാറുണ്ട്. ഇവയുടെ ശരീരത്തിന്‍റെ ഏതാണ്ട് മധ്യഭാഗത്തായി 17 വരി ചെതുമ്പലുകള്‍ കാണാം. തലയുടെ പിറകിലായി 19 വരികളില്‍ ചെതുംബലുകളും കാണാം. പിന്‍ഭാഗത്ത് 213 ചെതുംബലകളും വാലിന്‍റെ അടിഭാഗത്ത് 6 ചെതുംബലുകളും ആണ് ഇവയ്ക്കുള്ളത്. ശരീര വ്യാസം നീളത്തെ അപേക്ഷിച്ച് 38 ഇരട്ടിയാണ്. വാലറ്റം പരന്നതും ചെതുംബലുകള്‍ കൊണ്ട് ആവരണം ചെയ്യപ്പെട്ടിരിക്കുന്നതുമാണ്. ഇവ വസിക്കുവാനായി നിത്യഹരിതമായ വന പ്രദേശമാണ് തിരഞ്ഞെടുക്കുന്നത്. മനുഷ്യവാസമുള്ള സ്ഥലങ്ങള്‍ ഇവയ്ക്ക് തീരെ‘ ഇഷ്ടപ്പെടുകയില്ല. ഇവ മനുഷ്യന് യാതൊരു തരത്തിലുള്ള അപായവും ഉണ്ടാക്കുന്നതല്ല. ജൂണ്‍, ജൂലായ്‌ മാസങ്ങളിലാണ് സാധാരണയായി ഇവ ഇണ ചേരാറുള്ളത്. ആഗസ്റ്റ്‌ മാസത്തില്‍ മുട്ടയിടുകയും , മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങള്‍ പുറത്തുവരികയും ചെയ്യുന്നു. ഇകൂട്ടര്‍ ഒരേ സമയം എട്ടു മുതല്‍ പത്ത് മുട്ടകള്‍ വരെ ഇടുന്നു. ഇവ മനുഷ്യന് യാതൊരു തരത്തിലുള്ള അപായവും ഉണ്ടാക്കുന്നതല്ല.