ചേറ്റുമണ്ഡലി
Cerberus rynchops എന്ന ശാസ്ത്രീയനാമത്തിലറിയപ്പെടുന്ന ഒരിനം പാമ്പാണിത്. ഏഷ്യയിലേയും ആസ്ട്രേലിയയിലേയും തീരദേശമേഖലകളില്‍ മാത്രം കാണപ്പെടുന്ന ചേറ്റുമണ്ഡലിക്ക് ചേര്മണ്ഡലി, കൈപ്പാമ്പ് എന്നീ പേരുകള്‍ കൂടി ഉണ്ട്. The New Guineന്റെ bockadam എന്നും ഇവ അറിയപ്പെടുന്നു. ഇന്തോനേഷ്യ, ക്യൂന്സ്ലാന്റ്, ആസ്ട്രേലിയ, ജാവ, ബംഗ്ലാദേശ്, ഇന്ത്യ, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹങ്ങളില്‍, ബര്‍മ്മ, ശ്രീലങ്ക, മലേഷ്യ, കംബോഡിയ, ഫിലിപ്പൈന്‍സ്, ന്യൂ ഗയാന, സുമാത്ര, സിംഗപ്പൂര്‍, തായിലാന്റ്, വിയറ്റ്നാം തുടങ്ങിയ സ്ഥലങ്ങളിലാണ് സാധാരണയായി ഇവയെ കണ്ടുവരുന്നത് ചേറിലും കുളങ്ങളിലും ആല്‍ഗകള്‍ നിറഞ്ഞ മണ്തിട്ടകളിലുമൊക്കെയാണ് ഇവ സാധാരണ കാണപ്പെടുക. നിശാസഞ്ചാരിയായ ഇവയ്ക്ക് ചെറിയതോതില്‍ വിഷമുണ്ട്. മത്സ്യങ്ങളും ഈലുകളുമാണ് ഇവയുടെ ഇഷ്ട്ടഭോജ്യം. വാല് ഒരു പ്രത്യേകതരത്തില്‍ ചലിപ്പിച്ചുകൊണ്ട് മാന്‍ഗ്രൂവ് വൃക്ഷങ്ങളില്‍ കയറാനും ഇവയ്ക്ക് സാധിക്കും. പെണ്പാമ്പുകള് നല്ല ഓറഞ്ച് നിറത്തില്‍ തിളങ്ങും വെള്ളത്തിനടിയില്‍ ഉപ്പുരസം കലര്‍ന്ന വെള്ളത്തില്‍ ജീവിക്കാന്‍ കഴിവുള്ള ഒരിനം പാമ്പാണ് ഇത്. ജൂണ്‍,ജൂലായ് മാസങ്ങളിലാണ് സാധാരണയായി ഇവ ഇണ ചേരാറുള്ളത്. ആഗസ്റ്റ് മാസത്തില്‍ മുട്ടയിടുകയും മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങള്‍ പുറത്തുവരികയും ചെയ്യുന്നു.ഇക്കൂട്ടര്‍ ഒരേ സമയം പത്തു മുതല്‍ പന്ത്രണ്ടു മുട്ടകള്‍ വരെ ഇടുന്നു.