അവലോസ് പൊടി
ഉണ്ടാക്കുന്ന വിധം
അരി കുതിര്‍ത്ത് പൊടിച്ചെടുക്കുക ഒരു ചീനച്ചട്ടി ചൂടാകുമ്പോള്‍ അതില്‍ ഇടിച്ചു വച്ചിരിക്കുന്ന മാവിട്ടു വറുക്കണം. അല്പം ഉപ്പുകൂടി മാവില്‍ ചേര്‍ത്ത് ഇളക്കണം. അതിനു ശേഷം തിരുമ്മിയ തേങ്ങാ വറുത്തു കൊണ്ടിരിക്കുന്ന മാവില്‍ ചേര്‍ക്കണം. മാവിന്റെ നിറം മാറി ഏകദേശം ചുവന്നു വരുമ്പോള്‍ പൊടിച്ചു വച്ചിരിക്കുന്ന ഏലയ്ക്കായും നെയ്യും ഒഴിച്ച് ഇളക്കി വാങ്ങുക. മധുരം വേണമെങ്കില്‍ പഞ്ചസാര ചേര്‍ത്ത് ഉപയോഗിക്കാം.
ആവശ്യമുള്ള സാധനങ്ങള്‍
1)ഉണക്കലരി – രണ്ട് ലിറ്റര്‍
2)തേങ്ങ – രണ്ടെണ്ണം
3)ഏലക്കാ – 12 എണ്ണം
4)നെയ്യ് – 100 മില്ലി മീറ്റര്‍
5)ഉപ്പ് – നാല് സ്പൂണ്‍