ഗോതമ്പുപൊടി ലഡ്ഡു
പാകം ചെയ്യുന്ന വിധം
വനസ്പതിയില്‍ നല്ലമണം വരുന്നത് വരെ ഗോതമ്പ് പൊടി ചുവപ്പ് നിറത്തില്‍ വറുത്തെടുക്കുക. ഇതില്‍ പഞ്ചസാര പൊടിച്ചിടുക. ചിരകിയ തേങ്ങ ചീനച്ചട്ടിയിലിട്ടു വറുത്തുപൊടിച്ചെടുക്കണം. തേങ്ങാ വറുത്തു പൊടിച്ചതും ഏലയ്ക്കാപ്പൊടിയും ഗോതമ്പ് പൊടി, പഞ്ചസാര എന്നിവയും ചേര്‍ത്ത് നെയ്യ് തിളപ്പിച്ച് മാവില്‍ ഒഴിച്ച് ഇളക്കി ആവശ്യമുള്ള വലിപ്പത്തില്‍ ഉരുളകളാക്കുക.
ചേരുവകള്‍
1)തേങ്ങ ചിരകിയത് – ഒരു കപ്പ്
2)പഞ്ചസാര – ഒരു കപ്പ്
3)ഗോതമ്പ് പൊടി – ഒരു കപ്പ്
4)വനസ്പതി – ആവശ്യത്തിന്
5)ഏലയ്ക്കാപ്പൊടി – ഒരു നുള്ള്