CookingEncyclopediaSnacks Recipes

ബ്രെഡ്‌ പച്ചക്കറി കൂട്ട്

പാകം ചെയ്യുന്ന വിധം

  റൊട്ടിയുടെ ബ്രൌണ്‍ നിറം മാറ്റി ചെറിയ കഷണങ്ങളാക്കി അര ടേബിള്‍ സ്പൂണ്‍ എണ്ണ ചൂടാക്കി അതില്‍ വറുത്തെടുക്കുക. 3 മുതല്‍ 6 വരെയുള്ളവ അരിഞ്ഞു ഉപ്പും പുരട്ടി അതിനുശേഷം 9 മുതല്‍ 11 വരെയുള്ള ചേരുവകള്‍ വഴറ്റുക. ഇതില്‍ വേവിച്ച പച്ചക്കറികളും പട്ടാണിയും ചേര്‍ത്ത് വഴറ്റുക. റൊട്ടിക്കഷണങ്ങളും സോസും ചേര്‍ത്ത് യോജിപ്പിക്കുക. 

ചേരുവകള്‍

1.റൊട്ടി     – മൂന്ന് കഷണം

2.വെളിച്ചെണ്ണ  – 1 ടേബിള്‍ സ്പൂണ്‍

3.ക്യാരറ്റ്     – പകുതി

4.ബീന്‍സ്     – മൂന്ന്‍

5. ക്യാബേജ്   – 25 ഗ്രാം

6.സെലറി     – പകുതി

7.ഉപ്പ്        – ആവശ്യത്തിന്

8.പട്ടാണി വേവിച്ചത് – കുറച്ച്

9.സവാള      – പകുതി

10.പച്ചമുളക്   – രണ്ട്

11.ഇഞ്ചി      – ചെറിയ കഷണം

12.തക്കാളി സോസ്  – അര ടേബിള്‍ സ്പൂണ്‍ സോസ്

13. സോയാ സോസ് – അര ടേബിള്‍ സ്പൂണ്‍  സോസ്