CookingEncyclopediaUpma Recipes

റൊട്ടി ഉപ്പുമാവ്

 പാകം ചെയ്യുന്ന വിധം

  റൊട്ടിയുടെ ബ്രൌണ്‍ നിറം മാറ്റി ബാക്കി ഭാഗം ചെറിയ കഷണങ്ങളാക്കി വയ്ക്കുക. പുട്ടിന് കുഴയ്ക്കുന്നതു പോലെ കുറച്ച് വെള്ളത്തില്‍ ഉപ്പ് അലിയിച്ച് റൊട്ടിക്കഷണങ്ങള്‍ നനച്ച് വയ്ക്കുക. 3 മുതല്‍ 5 വരെയുള്ള ചേരുവകള്‍ ചെറുതായി അരിഞ്ഞു പാകത്തിന് ഉപ്പും ചേര്‍ത്ത് വേവിക്കുക. ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ഏഴാമത്തെ ചേരുവകള്‍ ചേര്‍ത്ത് മൂപ്പിക്കുക. അതിനു ശേഷം എട്ടാമത്തെ ചേരുവയും ഇതില്‍ ചേര്‍ത്ത് വഴറ്റുക. വേവിച്ച് വച്ചിരിക്കുന്ന ഉരുളക്കിഴങ്ങും ക്യാരറ്റും ചേര്‍ക്കുക.

ചേരുവകള്‍

1.റൊട്ടി    – മൂന്ന്‍ കഷണം

2.ഉപ്പ്      – ആവശ്യത്തിന്

3.ഉരുളക്കിഴങ്ങ് 

 ചെറുതായി മുറിച്ചത്  – ഒന്ന്‍

4.ക്യാരറ്റ്  

 ചെറുതായി മുറിച്ചത് – രണ്ട്

5.മഞ്ഞള്‍പൊടി  – ഒരു നുള്ള്

6.വെളിച്ചെണ്ണ    – 2 ഡിസേര്‍ട്ട് സ്പൂണ്‍

7.കടുക്        – കാല്‍ ടീസ്പൂണ്‍

ഉഴുന്ന് പരിപ്പ്   – കാല്‍ ടീസ്പൂണ്‍

ചുവന്ന മുളക്   – ഒന്ന്‍

കറിവേപ്പില     – ഒരു തുണ്ട്

8.ഇഞ്ചി        – ഒരു തുണ്ട്

പച്ചമുളക് അരിഞ്ഞത് – മൂന്ന്‍

സവാള കനം     – ഒന്ന്‍

9.തേങ്ങാ ചിരകിയത് – കാല്‍ മുറി

10. ചെറുനാരങ്ങാ  – കാല്‍ ടീസ്പൂണ്‍